Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇസ്രായേൽ- ഇറാൻ സംഘർഷം;...

ഇസ്രായേൽ- ഇറാൻ സംഘർഷം; ഓഹരി വിപണിയിലും ഇടിവ്

text_fields
bookmark_border
ഇസ്രായേൽ- ഇറാൻ സംഘർഷം; ഓഹരി വിപണിയിലും ഇടിവ്
cancel

മുംബൈ: പശ്ചിമേഷ്യയിൽ ഇസ്രായേലം ഇറാനും ആക്രമണം വീണ്ടും ആരംഭിച്ചതോടെ ഇന്ത്യൻ ഓഹരി വിപയിൽ തൻ ഇടിവ് രേഖപ്പെടുത്തി. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. ക്രൂഡ് ഓയിൽ വില ഉയർന്നതിനെത്തുടർന്ന് ആഗാള ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ ചുവട് പിടച്ചാണ് ഇന്ത്യൻ വിപണയും ഇടിഞ്ഞത്. വ്യാപാരം ആരംഭത്തിൽ സെൻസെക്സ് 700 പോയിന്‍റിന് അടുത്ത് ഇടിഞ്ഞിരുന്നു. പിന്നീട് നില മെച്ചപ്പെടുതയായിരുന്നു.

സെൻസെക്സ് 486.24 പോയിന്റ് ഇടിഞ്ഞ് 73,757.10 ലും നിഫ്റ്റി 154.75 പോയിന്‍റ് ഇടിഞ്ഞ് 23,211.95 ലും എത്തി. ഏകദേശം 1448 ഓഹരികൾ നേട്ടമുണ്ടാക്കി, 2227 ഓഹരികൾ നഷ്ടത്തിലായി. 186 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. രാവിലെ വ്യാപാരം അവസാനിച്ചപ്പോൾ ഇന്ത്യൻ ഓഹരി വിപണികളിൽ സമ്മർദ്ദം ദൃശ്യമായിരുന്നു. വിപ്രോ, ഇന്റർഗ്ലോബ് ഏവിയേഷൻ, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസ്, മഹീന്ദ്ര ആന്‍റ് മഹീന്ദ്ര, ബജാജ് ഫിനാൻസ് എന്നിവയാണ് നിഫ്റ്റി സൂചികയിൽ ഏറ്റവും കൂടുതൽ നഷ്ടം നേരിട്ടത്. മീഡിയ, ഫാർമ മേഖലകൾ ഒഴികെയുള്ള എല്ലാ പ്രധാന സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം നടത്തിയത്. ഓട്ടോ, ഐടി, മെറ്റൽ, റിയൽറ്റി സൂചികകൾ ഏകദേശം ഒരു ശതമാനം വീതം ഇടിഞ്ഞു.

ബ്രെന്റ് ഓയിൽ വില ബാരലിന് മൂന്ന് ഡോളറിലധികമാണ് ഇന്ന് ഉയർന്നത്. ഇറാൻ ഇസ്രായേലിൽ ആക്രമണം നടത്തുകയും ഇതിനെതിരെ ഇസ്രായേൽ തെഹ്‌റാൻ, തബ്രീസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിൽ ബാലിസ്റ്റിക് മിസൈലുകൾ വർഷിക്കുകയും ചെയ്തതോടെ സമാധാന ചർച്ചകളിൽ പ്രതീക്ഷ മങ്ങിയതാണ് എണ്ണ വില കുതിച്ചുയരാൻ കാരണമായത്. നിലവിലെ സംഭവ വികാസങ്ങൾ ഹുർമുസ് കടലിടുക്കിലൂടെ ഓയിൽ കയറ്റുമതി പുനരാരംഭിക്കുമെന്ന പ്രതീക്ഷകൾക്കും തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 3.20 ഡോളർ ഉയർന്ന് 96.24 ഡോളറിലെത്തിയപ്പോൾ യുഎസ് ക്രൂഡ് ഓയിൽ ബാരലിന് 2.87 ഡോളർ ഉയർന്ന് 93.41 ഡോളറിലെത്തി. മാർച്ച് മുതൽ എണ്ണവില 50 ശതമാനത്തിലധികം ഉയർന്നു.ഏപ്രിലിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും പരസ്പരം ആക്രമിക്കുന്നത്.ഇക്കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാനെതിരെ ഇസ്രായേലും അമേരിക്കയും സംയുക്തമായി ആക്രമണം തുടങ്ങിയത്. ഇതിന് തിരിച്ചടിയായി ഇറാൻ പശ്ചിമേഷ്യൻ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ ആക്രമണം നടത്തുകയും ലോകത്തിലെ അഞ്ചിലൊന്ന് എണ്ണ വ്യാപാരം നടക്കുന്ന ഹുർമുസ് കടലിടുക്ക് അടക്കുകയും ചെയ്തു. അമേരിക്ക ഇറാനിയൻ തുറമുഖങ്ങൾക്ക് ഉപരോധം ഏർപ്പെടുത്തുകയും ചെയ്തു. ഇതോടെ എണ്ണവില ഉയരുകയായിരുന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ അനിശ്ചിതാവസ്ഥയിൽ നിൽക്കുന്നതിനിടയാണ് ഇസ്രായേലും ഇറാനും വീണ്ടും ആക്രമണത്തിലേക്ക് നീങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SensexNiftybusines newsUS Israel Iran War
News Summary - Sensex slumps over 550 pts, Nifty below 23,200
Next Story