Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightപു​തി​യ കൊ​റോ​ണ...

പു​തി​യ കൊ​റോ​ണ വൈ​റ​സ്​ ഭീ​തി: വിപണിയിൽ ഇടിവ്

text_fields
bookmark_border
പു​തി​യ കൊ​റോ​ണ വൈ​റ​സ്​ ഭീ​തി: വിപണിയിൽ ഇടിവ്
cancel

മും​ബൈ: പു​തി​യ കൊ​റോ​ണ വൈ​റ​സ്​ ഭീ​തി​യും ലോ​ക്​​ഡൗ​ൺ ആ​ശ​ങ്ക​ക​ളും ആ​ഗോ​ള ഓ​ഹ​രി​വി​പ​ണി​യെ ത​ള​ർ​ത്തി. ഇ​തി​െൻറ പ്ര​തി​ഫ​ല​ന​മെ​ന്നോ​ണം രാ​ജ്യ​ത്തെ ഓ​ഹ​രി സൂ​ചി​ക​ക​ൾ മൂ​ന്നു​ ശ​ത​മാ​നം​ക​ണ്ട്​ താ​ഴ്​​ന്നു. തൊ​ട്ടു​മു​മ്പു​ള്ള ആ​റു​ ദി​വ​സം വി​പ​ണി​യി​ൽ കു​തി​പ്പ്​ ദൃ​ശ്യ​മാ​യി​രു​ന്നു. ബോം​ബെ ഓ​ഹ​രി സൂ​ചി​ക​യാ​യ സെ​ൻ​സെ​ക്​​സ്​ 1406 പോ​യ​ൻ​റ്​ കു​റ​ഞ്ഞ്​ 45,553ൽ ​എ​ത്തി​യ​പ്പോ​ൾ ദേ​ശീ​യ ഓ​ഹ​രി സൂ​ചി​ക​യാ​യ നി​ഫ്​​റ്റി 432 പോ​യ​ൻ​റ്​ ഇ​ടി​ഞ്ഞ്​ 13,328ലെ​ത്തി.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്​​ച സെ​ൻ​സെ​ക്​​സ്​ 70 പോ​യ​ൻ​റ്​ കൂ​ടി 46,960ലാ​ണ്​ ക്ലോ​സ്​ ചെ​യ്​​ത​ത്. ടാ​റ്റ മോ​​ട്ടോ​ഴ്​​സ്​ ഓ​ഹ​രി മൂ​ന്നു​ ശ​ത​മാ​നം വി​ല​യി​ടി​ഞ്ഞു. നെ​സ്​​ലെ, ഹി​ന്ദു​സ്​​ഥാ​ൻ യൂ​നി ലി​വ​ർ, ഇ​ൻ​ഫോ​സി​സ്,​ മ​ഹീ​ന്ദ്ര ആ​ൻ​ഡ്​​ മ​ഹീ​ന്ദ്ര, ഐ.​സി.​െ​എ.​സി.​ഐ ബാ​ങ്ക്, പ​വ​ർ ഗ്രി​ഡ്, ആ​ക്​​സി​സ്​ ബാ​ങ്ക്, എ​സ്.​ബി.​ഐ, ഒ.​എ​ൻ.​ജി.​സി എ​ന്നീ ഓ​ഹ​രി​ക​ൾ​ക്കാ​ണ്​ വ​ലി​യ ന​ഷ്​​ട​മു​ണ്ടാ​യ​ത്. അ​തേ​സ​മ​യം, എ​ൽ.​ആ​ൻ​ഡ്​​ ടി, ​റി​ല​യ​ൻ​സ്, സ​ൺ ഫാ​ർ​മ, ഇ​ൻ​ഫോ​സി​സ്, എ​ച്ച്.​സി.​എ​ൽ എ​ന്നി​വ നേ​ട്ട​മു​ണ്ടാ​ക്കി. ഡോ​ള​റി​നെ​തി​രെ രൂ​പ​യു​ടെ വി​നി​മ​യ മൂ​ല്യ​ത്തി​ലും തു​ട​ക്ക​ത്തി​ൽ ഇ​ടി​വു​ണ്ടാ​യി. 17 പൈ​സ കു​റ​ഞ്ഞ്​ 73.73ലാ​ണ്​ വി​നി​മ​യം തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട്​ കൂ​ടു​ത​ൽ ഇ​ടി​വു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid Mutationnew COVID-19 strainnew COVID-19
News Summary - New Corona virus scare: Market slump
Next Story