Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസെ​ൽ​ഫ്​ ഡ്രൈ​​വി​ങ്​​...

സെ​ൽ​ഫ്​ ഡ്രൈ​​വി​ങ്​​ വാ​ഹ​നം: 10 കോ​ടി റി​യാ​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന്​ നി​യോം

text_fields
bookmark_border
Self-Driving Vehicle Services ,Contract  Pony AI Company and Neom Authority
cancel
camera_alt

സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​​ വാ​ഹ​ന സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട

ക​രാ​ർ പോ​ണി എ.​ഐ ക​മ്പ​നി​യും നി​യോം അ​ധി​കൃ​ത​രും

ഒ​പ്പു​വെ​ച്ച​പ്പോ​ൾ

ജി​ദ്ദ: സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​​ വാ​ഹ​ന മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ പോ​ണി എ.​ഐ​യി​ൽ 10​ കോ​ടി റി​യാ​ൽ നി​ക്ഷേ​പി​ക്കു​മെ​ന്ന്​ നി​യോം. പു​തു​താ​യി രൂ​പ​വ​ത്​​ക​രി​ച്ച നി​യോം നി​ക്ഷേ​പ ഫ​ണ്ടാ​ണ് നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്. ​സെ​ൽ​ഫ്​​ ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കു​ക, ഈ ​വ്യ​വ​സാ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ വി​ക​സി​പ്പി​ക്കു​ക, നി​യോം, മി​ഡി​ൽ ഈ​സ്​​റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​ക​ളി​ൽ നൂ​ത​ന സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണി​ത്​.

ഈ ​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ, നി​​യോ​മും പോ​ണി എ.​​ഐ​യും സെ​ൽ​ഫ്​ ഡ്രൈ​വി​ങ്​ വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ച്ച്​ വി​ത​ര​ണം ചെ​യ്യും. നി​യോ​മി​ൽ നൂ​ത​ന വാ​ഹ​ന​ങ്ങ​ളും സ്മാ​ർ​ട്ട് വാ​ഹ​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും നി​ർ​മി​ക്കു​ക​യും വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യും. ഈ ​സേ​വ​ന​ങ്ങ​ൾ മി​ഡി​ൽ ഈ​സ്​​റ്റ്, നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ലെ പ്ര​ധാ​ന വി​പ​ണി​ക​ളി​ൽ എ​ല്ലാ​മെ​ത്തും. മേ​ഖ​ല​യി​ൽ സ്വ​യം ഡ്രൈ​വി​ങ്​ യാ​ത്രാ​പ​രി​ഹാ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി നി​യോം പ്ര​ഖ്യാ​പി​ച്ച അ​ഭി​ലാ​ഷ പ​ദ്ധ​തി​ക​ൾ​ക്ക് അ​നു​സൃ​ത​മാ​ണ് ഈ ​നി​ക്ഷേ​പ​മെ​ന്ന്​ നി​യോം നി​ക്ഷേ​പ ഫ​ണ്ട് സി.​ഇ.​ഒ മ​ജീ​ദ് മു​ഫ്തി പ​റ​ഞ്ഞു. പോ​ണി എ.​ഐ​യു​ടെ സ്വ​യം ഡ്രൈ​വി​ങ്​ സാ​ങ്കേ​തി​ക​വി​ദ്യ ഇ​പ്പോ​ൾ ല​ഭ്യ​മാ​ണ്. സ​മീ​പ​ഭാ​വി​യി​ൽ അ​വ നി​യോ​മി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്​​ട​രാ​ണെ​ന്നും സി.​ഇ.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsNEOMSaudi ArabiaSelf-driving vehicle
News Summary - Self-driving vehicle: 10 crore riyals will be sold
Next Story