മാംഗോ ജംഗിളുമായി സഫാരി ഹൈപ്പര്‍മാര്‍ക്കറ്റ്
text_fieldsസഫാരിയില്‍ ഹൈപ്പര്‍മാര്‍ക്കറ്റിൽ ആരംഭിച്ച മാംഗോ ജംഗിൾ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും വലിയ ഹൈപ്പർ മാര്‍ക്കറ്റുകളിലൊന്നായ മൂവൈല ഷാര്‍ജയിലെ സഫാരിയില്‍ മാംഗോ ജംഗിളിനു തുടക്കമായി. ഉദ്ഘാടനം സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, സഫാരി ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഷമീം ബക്കര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
സഫാരി മാനേജ്മെന്റ് പ്രതിനിധികളും സംബന്ധിച്ചു. ഇന്ത്യ, ബ്രസീല്‍, കൊളംബിയ, യമന്‍, തായ്ലൻഡ്, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്ത 55ല്‍പരം വൈവിധ്യമാര്‍ന്ന മാങ്ങകളാണ് മേയ് 16 മുതല്‍ സഫാരി മാംഗോ ജംഗിളിൽ ഒരുക്കിയിട്ടുള്ളത്.
ഫാമുകളില്‍ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ടാണ് മാമ്പഴങ്ങൾ സഫാരിയില്‍ എത്തിക്കുന്നത്. ആവശ്യക്കാരേറെയുള്ള അല്‍ഫോന്‍സൊ, കേസരി, ബദാമി, തോത്താപുരി, മല്‍ഗോവ തുടങ്ങിയ ഇന്ത്യന്‍ മാങ്ങകളെ കൂടാതെ സിന്ദൂരം, പഞ്ചാരക്കുട്ടന്‍, പ്രിയൂര്, നീലം, മൂവാണ്ടന്‍ തുടങ്ങിയ നാടന്‍ മാങ്ങകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. റീടെയില്‍ രംഗത്തെ മറ്റുള്ളവര്‍ക്ക് അനുകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള വിലക്കുറവാണ് വാഗ്ദാനം ചെയ്യുന്നത്. സഫാരി ബേക്കറി ആൻഡ് ഹോം ഫുഡ് വിഭാഗത്തിൽ മാങ്ങ കൊണ്ടുള്ള വിഭവങ്ങളും തയാറാക്കിയിട്ടുണ്ട്. മാംഗോ കേക്ക്, മാംഗോ റസ്മലായ്, മാങ്ങ പായസം, ഫ്രഷ് മാങ്ങ അച്ചാര്‍, മാങ്ങ മീന്‍ കറി, മാങ്ങ ചെമ്മീന്‍ കറി തുടങ്ങിയവയും ഗ്രോസറി വിഭാഗത്തില്‍ മാങ്ങ ബിസ്കറ്റ്സ്, മാംഗോ ഫ്ലേവറിലുള്ള മറ്റു ഉല്പന്നങ്ങള്, മാങ്ങ അച്ചാറുകള്‍, മാംഗോ ഡ്രൈ ഫ്രൂട്സ് മാത്രമല്ല മാംഗോ ഫ്രഷ് ജ്യൂസ്, മാംഗോ ഐസ്ക്രീം എന്നിങ്ങനെയുള്ള വൈവിധ്യ ഉല്‍പന്നങ്ങളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

