4000 കോടിയുടെ വിപുലീകരണ പദ്ധതി പ്രഖ്യാപിച്ച് സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
text_fieldsസഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ലോഗോ ബ്രാൻഡ് അംബാസഡർ ബേസിൽ ജോസഫ് പുറത്തിറക്കുന്നു
കൊച്ചി: പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ആഗോള വിപണി ലക്ഷ്യമിട്ട് സുപ്രധാന വിപുലീകരണ പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ത്യയിലും യു.എ.ഇയിലും സൗദി അറേബ്യയിലും സാന്നിധ്യമുള്ള ഗ്രൂപ്പ് അഞ്ച് വർഷത്തിനകം ആഗോളതലത്തിൽ 100 ജ്വല്ലറികളും 250 ക്ലാരസ് ലൈഫ്സ്റ്റൈൽ സ്റ്റോറുകളും സ്ഥാപിക്കും. 2030ഓടെ 4000 കോടി രൂപയുടെ നിക്ഷേപമാണ് ലക്ഷ്യമിടുന്നത്.
വിപുലീകരണത്തിന്റെ ആദ്യ ചുവടായി സഫാ ജ്വല്ലറി, ക്ലാരസ് ഡിസൈനർ ജ്വല്ലറി എന്നീ ബ്രാൻഡുകളെ ‘സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സ്’ എന്ന ഒരു ബ്രാൻഡിന് കീഴിൽ കൊണ്ടുവരും. ക്ലാരസിനെ പ്രത്യേക ലൈഫ്സ്റ്റൈൽ ജ്വല്ലറി ബ്രാൻഡായി ഉയർത്തും. 35 വർഷത്തെ പാരമ്പര്യമുള്ള സഫാ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ ലോഗോ ബ്രാൻഡ് അംബാസഡറായ നടൻ ബേസിൽ ജോസഫ് പുറത്തിറക്കി.
ബ്രാൻഡ് നവീകരണംവഴി ഇന്ത്യയിലും അന്താരാഷ്ട്ര വിപണിയിലും സഫാ സാന്നിധ്യം ശക്തമാക്കുമെന്ന് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി.എം.എ. സലാം പറഞ്ഞു. വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിൽ തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കുമെന്ന് സഫാ ഗ്രൂപ്പ് സി.ഇ.ഒ കെ.എം. മുഹമ്മദ് ഇജാസ് പറഞ്ഞു. രണ്ടുമാസത്തിനകം ദുബൈ, തിരുനെൽവേലി, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പുതിയ സ്റ്റോറുകൾ ആരംഭിക്കും.
വാർത്തസമ്മേളനത്തിൽ സഫാ ഗ്രൂപ്പ് ഡയറക്ടർമാരായ കെ.ടി. അബ്ദുൽ നാസർ, കെ.ടി. മുഹമ്മദ് ഹനീഫ, സഫാ ഗ്രൂപ്പ് ജനറൽ മാനേജർ അബ്ദുൽ മജീദ്, ഗ്രൂപ്പ് റീട്ടെയിൽ ഹെഡ് ഡി.കെ. അഖിൽ, മാർക്കറ്റ് ഹെഡ് കെ.ടി. സൈഫുൽ ഇസ്ലാം, സഫാ ഗ്രൂപ്പ് ബ്രാൻഡ് കൺസൾട്ടന്റ് വി.എ. ശ്രീകുമാർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

