Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightരൂപ 46 പൈസ ഉയർന്ന്...

രൂപ 46 പൈസ ഉയർന്ന് യു.എസ് ഡോളറിനെതിരെ 95ന് മുകളിൽ

text_fields
bookmark_border
രൂപ 46 പൈസ ഉയർന്ന് യു.എസ് ഡോളറിനെതിരെ 95ന് മുകളിൽ
cancel

ന്യൂഡൽഹി: ഇന്ത്യൻ രൂപ 46 പൈസ ഉയർന്ന് യു.എസ് ഡോളറിനെതിരെ 95ന് മുകളിലെത്തി. യു.എസ്-ഇറാൻ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന സൂചനകളെ തുടർന്ന് ക്രൂഡ് ഓയിൽ വില തുടർച്ചയായി കുറഞ്ഞത് രൂപയുടെ മൂല്യം ഉയരാൻ കാരണമായിട്ടുണ്ടെന്നാണ് നിഗമനം. ആർ.ബി.ഐ പലിശ നിരക്ക് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണ് ഈ നേട്ടം.

ബ്രെന്‍റ് ക്രൂഡ് ഓയിൽ വില കുറയുന്നതിനനുസരിച്ച് ഇന്ത്യൻ രൂപ യു.എസ് ഡോളറിനെതിരെ 95ന് അടുത്തേക്ക് എത്തുകയാണ്. കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ തങ്ങളുടെ നയപ്രഖ്യാപനത്തിൽ പലിശനിരക്കുകളിൽ മാറ്റം വരുത്താതെ തുടരുമെന്നാണ് വ്യാപാരികൾ പ്രതീക്ഷിക്കുന്നത്.

ഇന്ത്യ ആവശ്യമായ ക്രൂഡ് ഓയിലിന്‍റെ വലിയൊരു പങ്കും ഇറക്കുമതി ചെയ്യുകയും അതിനായി ഡോളറിൽ പണം നൽകുകയും ചെയ്യുന്നതിനാൽ രൂപയുടെ മൂല്യം സാധാരണയായി എണ്ണവിലയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ ബ്രെന്‍റ് ഓയിൽ വില കുറയുമ്പോൾ ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുറയുന്നു. അതിനാൽ റിഫൈനറികൾക്കും മറ്റ് ഇറക്കുമതിക്കാർക്കും സ്പോട്ട് മാർക്കറ്റിൽ കുറഞ്ഞ ഡോളർ മതിയാകും, ഇത് ഡോളറിനെതിരെ രൂപക്കുള്ള സമ്മർദ്ദം കുറയ്ക്കുന്നു.

ബ്രെന്‍റ് ഓയിൽ വില ഏകദേശം 102 ഡോളറിൽ നിന്ന് 78.80 ഡോളറായാണ് കുറഞ്ഞത്. കറൻസി വിപണിയിലെ വലിയ ഏറ്റക്കുറച്ചിലുകൾ തടയാൻ ആർ.ബി.ഐ സജീവമായി ഇടപെടുകയും ചെയ്യുന്നുണ്ട്. ഈ പശ്ചാത്തലം നയപ്രഖ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾ കുറക്കാൻ സഹായിക്കുന്നുണ്ട്. രൂപയുടെ സമീപകാല ഗതിയെ നിയന്ത്രിക്കുന്നത് എണ്ണവില നിയന്ത്രണവിധേയമായി തുടരുന്നുണ്ടോ എന്നതും, ആർ.ബി.ഐ എത്രത്തോളം വിപണിയിൽ ഇടപെടുന്നുണ്ട് എന്നതുമായിരിക്കും.

എണ്ണയുടെ ഇറക്കുമതിച്ചെലവ് കുറവാണെങ്കിൽ, ഇന്ത്യയുടെ ഊർജ ഇറക്കുമതിക്കാർക്ക് ദിവസേന വലിയ തോതിൽ ഡോളർ വാങ്ങേണ്ടി വരില്ല. ഇത് ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യത്തകർച്ച കുറക്കും. വിലയിലെ ഏറ്റക്കുറച്ചിലുകൾ നിയന്ത്രിക്കാൻ ആർ.ബി.ഐ വിദേശനാണ്യ ശേഖരം ഉപയോഗിക്കുന്നുണ്ടെങ്കിൽ എണ്ണവില ഇടിയുന്നത് ഒരു അനുകൂല ഘടമാകും. രൂപ ദുർബലമാകാതിരിക്കാൻ അവർക്ക് കൂടുതൽ വിദേശനാണ്യം ചെലവഴിക്കേണ്ടി വരില്ല.

ഭൂരിഭാഗം സാമ്പത്തിക വിദഗ്ദരും ആർ.ബി.ഐ പലിശനിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, വ്യാപാരികൾ പലിശനിരക്ക് പ്രവചനങ്ങളേക്കാൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രണ്ട് കാര്യങ്ങളിലാണ്. എണ്ണവിലയുമായി ബന്ധപ്പെട്ട വാർത്തകളും, ആർ.ബി.ഐ വിപണിയിൽ എത്ര ശക്തമായി ഇടപെടുന്നു എന്നതും. ഈ ഘടകങ്ങളുടെ സംയോജനമാണ് ഭൗമ രാഷ്ട്രീ‍യ അനിശ്ചിതത്വങ്ങൾ നിലനിൽക്കുമ്പോഴും രൂപയെ 95ന് താഴെ പിടിച്ചുനിർത്താൻ സഹായിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rupeeDollarMarket newsIran US Tensions
News Summary - Rupee rises 46 paise to above 95 against US dollar
Next Story