Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഷാരൂഖ് ഖാനെക്കാൾ...

ഷാരൂഖ് ഖാനെക്കാൾ ധനികൻ; ആരാണ് ഹുറൂൺ റിച്ച് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ

text_fields
bookmark_border
ഷാരൂഖ് ഖാനെക്കാൾ ധനികൻ; ആരാണ് ഹുറൂൺ റിച്ച് ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ
cancel

2026ലെ ഹുറൂൺ റിച്ച് ലിസ്റ്റിൽ ഒരുപാട് പുതുമുഖങ്ങൾ ഇടംനേടിയിട്ടുണ്ട്. ഷാരൂഖ് ഖാൻ, നമിത് മൽഹോത്രി, എന്നിങ്ങനെ നിരവധി പ്രമുഖർ ഈ ലിസ്റ്റിലുണ്ട്. ഓയോ സ്ഥാപകനായ റിതേഷ് അഗർവാളാണ് ഹുറൂൺ റിച്ച് ലിസ്റ്റിലെ മിന്നും താരം. 40 വയസ്സിന് താഴെയുള്ള സെൽഫ്-മേഡ് കോടീശ്വരന്മാരുടെ പട്ടികയിലാണ് റിതേഷ് ഇടം നേടിയിരിക്കുന്നത്. ഇതിൽ മൊത്തം എട്ട് ഇന്ത്യക്കാർ ഇടം നേടിയിട്ടുണ്ട്. ആഗോള റാങ്കിങ്ങിൽ റിതേഷ് 2816-ാം സ്ഥാനത്താണ്. ഷാരൂഖ് ഖാനും നമിത് മൽഹോത്രയും 3306-ാം സ്ഥാനത്തും. ടെലിവിഷൻ പ്രേകേഷകർക്ക് പ്രിയപ്പെട്ട ഷാർക്ക് ടാങ്ക് എന്ന പരമ്പരയുടെ ഭാഗമാണ് റിതേഷ്. അമേരിക്കൻ ബിസിനസ്സ് റിയാലിറ്റി ഷോയായ ഷാർക്ക് ടാങ്കിന്‍റെ ഇന്ത്യൻ പതിപ്പാണിത്.

ഹുറൂൺ ലിസ്റ്റ് പ്രകരം 32കാരനായ റിതേഷാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരൻ. ഏകദേശം 18,402 കോടിയാണ് ആസ്തി. 2013 ൽ 19 വയസ്സുള്ളപ്പോളാണ് റിതേഷ് ഓയോ സ്ഥാപിച്ചത്. ഇന്ന്, ഏഷ്യ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഹോട്ടലുകൾ, വീടുകൾ, എന്നിങ്ങനെ ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി ടെക്നോളജി പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണ് ഓയോ. മുന്പും റിതേഷ് ഹുറൂൺ ലിസ്റ്റിൽ ഇടം നേടിയിരുന്നു. എന്നാൽ ഈ വട്ടം കിങ് ഖാനെയടക്കം പിന്നിലാക്കിയാണ് ഈ 32കാരൻ ഹുറൂൺ ലിസ്റ്റിൽ മുൻപന്തിയിലെത്തിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ritesh agarwalOYOHurun Listsharukh khan
News Summary - Richer than Shah Rukh Khan who is Ritesh Agarwal
Next Story