Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6.93 ശതമാനമായി ഉയർന്നു
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യത്തെ ചില്ലറ...

രാജ്യത്തെ ചില്ലറ പണപ്പെരുപ്പം 6.93 ശതമാനമായി ഉയർന്നു

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്തെ ചില്ലറ പണപ്പെരുപ്പത്തിൽ വൻവർധന. ജൂലൈയിൽ പണപ്പെരുപ്പം 6.93 ശതമാനമായി ഉയർന്നു. ഭക്ഷ്യ വില സൂചിക 9.62 ശതമാനത്തിലുമെത്തി. ഭക്ഷ്യവസ്​തുക്കളുടെ വില ഉയർന്നതാകാം ചില്ലറ പണപ്പെരുപ്പത്തിൻെറ കാരണമെന്ന്​ മിനിസ്​ട്രി ഓഫ്​ സ്​റ്റാറ്റിസ്​റ്റിക്​സ്​ ആൻഡ്​ പ്രോഗ്രാം ഇംപ്ലിമെ​േൻറഷൻ കണക്കുകൾ വ്യക്തമാക്കുന്നു.

ജൂണിൽ ചില്ലറ പണപ്പെരുപ്പം​ 6.23 ശതമാനമായിരുന്നു. ഏപ്രിൽ മേയ്​ മാസങ്ങളിൽ ചില്ലറ പണപ്പെരുപ്പ നിരക്ക്​ സർക്കാർ പുറത്തുവിട്ടിരുന്നില്ല. ഏപ്രിലിൽ ഉപഭോക്തൃ വില സൂചിക 5.84 ശതമാനത്തിൽനിന്ന്​ 5.91 ശതമാനമായി ഉയർന്നിരുന്നു. ഉപഭോക്തൃവില സൂചികയുടെ ഏറ്റവും ഉയർന്ന നിരക്കാണിത്​. റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ പണപ്പെരുപ്പം നാലു പോയൻറ്​ മാർജിനിൽ നിലനിർത്താൻ ശ്രമിച്ചിരുന്നു.

ധാന്യങ്ങളുടെയും ഭക്ഷ്യ വസ്​തുക്കളുടെയും വില കുത്തനെ ഉയർന്നതാണ്​ പണപ്പെരുപ്പത്തിന്​ കാരണം. മത്സ്യ- മാസങ്ങളുടെ വിലയിൽ 18.81 ശതമാനം വർധനയാണ്​ ഇ കാലയളവിൽ രേഖപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inflationretail inflationConsumer Price Index
News Summary - retail inflation rose to 6.93 Percent in July
Next Story