Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_right5ജി സ്​​പെ​ക്ട്രം...

5ജി സ്​​പെ​ക്ട്രം ലേലം: പകുതിയും സ്വന്തമാക്കി റിലയൻസ് ജിയോ

text_fields
bookmark_border
5ജി സ്​​പെ​ക്ട്രം ലേലം: പകുതിയും സ്വന്തമാക്കി റിലയൻസ് ജിയോ
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റി​ന് വ​ഴി​യൊ​രു​ക്കു​ന്ന 5ജി ​സ്​​പെ​ക്ട്രം (റേ​ഡി​യോ ത​രം​ഗം) ലേ​ല​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി മു​കേ​ഷ് അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ജി​യോ. ആ​കെ സ്​​പെ​ക്ട്ര​ത്തി​ൽ പ​കു​തി​യും പി​ടി​ച്ച​ത് ജി​യോ​യാ​ണ്. മു​ട​ക്കി​യ​ത് 88,078 കോ​ടി രൂ​പ. സു​നി​ൽ ഭാ​ര​തി മി​ത്ത​ലി​ന്റെ എ​യ​ർ​ടെ​ൽ 43,084 കോ​ടി രൂ​പ മു​ട​ക്കി 19,867 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്രം സ്വ​ന്ത​മാ​ക്കി.

വോ​ഡ​ഫോ​ൺ -ഐ​ഡി​യ 18,784 കോ​ടി​യാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ടെ​ലി​കോം രം​ഗ​ത്ത് പു​തു​മു​ഖ​മാ​യ അ​ദാ​നി ഗ്രൂ​പ് സ്വ​ന്തം നെ​റ്റ്‍വ​ർ​ക്കി​നാ​യി 26 ജി​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്ര​വും കൂ​ടാ​തെ 400 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്ര​വും വാ​ങ്ങി. ആ​കെ ലേ​ല​ത്തി​ൽ​വെ​ച്ച സ്​​പെ​ക്ട്ര​ത്തി​ന്റെ ഒ​രു ശ​ത​മാ​നം മാ​​ത്ര​മാ​ണ് അ​ദാ​നി നേ​ടി​യ​ത്. 212 കോ​ടി രൂ​പ ഇ​തി​നാ​യി മു​ട​ക്കി. ഏ​റ്റ​വും ശേ​ഷി​യു​ള്ള 700 മെ​ഗാ​ഹേ​ട്സ് അ​ട​ക്കം വി​വി​ധ ത​രം​ഗ​ദൈ​ർ​ഘ്യ​ത്തി​ലു​ള്ള സ്​​പെ​ക്ട്രം ജി​യോ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ആ​റ്-​പ​ത്ത് കി​ലോ​മീ​റ്റ​ർ വ​രെ സി​ഗ്ന​ൽ ല​ഭി​ക്കു​ന്ന​താ​ണ് 700 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്രം. ഒ​രു പ​ട്ട​ണം മു​ഴു​വ​ൻ 5ജി ​ല​ഭ്യ​മാ​ക്കാ​ൻ ഈ ​ബാ​ൻ​ഡി​ലെ സ്​​പെ​ക്ട്ര​ത്തി​ന് സാ​ധി​ക്കും. ഏ​ഴ് ദി​വ​സ​മാ​യി തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച അ​വ​സാ​നി​ച്ച ലേ​ല​ത്തി​ൽ ഒ​ന്ന​ര ല​ക്ഷം കോ​ടി രൂ​പ​യു​ടെ (1,50,173 കോ​ടി) സ്​​പെ​ക്ട്രം വി​റ്റു​പോ​യി. 10 ബാ​ൻ​ഡു​ക​ളി​ലാ​യി 72,098 മെ​ഗാ​ഹേ​ട്സ് സ്​​പെ​ക്ട്രം ലേ​ല​ത്തി​ൽ വെ​ച്ച​തി​ൽ 51,236 മെ​ഗാ​ഹേ​ട്സ് ആ​ണ് ക​മ്പ​നി​ക​ൾ സ്വ​ന്ത​മാ​ക്കി​യ​ത് (71 ശ​ത​മാ​നം). ടെ​ലി​കോം ക​മ്പ​നി​ക​ളി​ൽ​നി​ന്ന് ആ​ദ്യ​വ​ർ​ഷം സ​ർ​ക്കാ​റി​ന് 13,365 കോ​ടി രൂ​പ ല​ഭി​ക്കു​മെ​ന്നും ഒ​ക്ടോ​ബ​റോ​ടെ രാ​ജ്യ​ത്ത് 5ജി ​ആ​രം​ഭി​ക്കു​മെ​ന്നും കേ​ന്ദ്ര ടെ​ലി​കോം മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:5G5G spectrum
News Summary - Reliance Jio owns half of 5G spectrum auction
Next Story