Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ റെയിൽവേക്ക് ചരിത്രനേട്ടം; പ്രതിദിന ബുക്കിങ് 22 ലക്ഷം കടന്നു

text_fields
bookmark_border
ഇന്ത്യൻ റെയിൽവേക്ക് ചരിത്രനേട്ടം; പ്രതിദിന ബുക്കിങ് 22 ലക്ഷം കടന്നു
cancel

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് ബുക്കിങ്ങുമായി ഇന്ത്യൻ റെയിൽവേ. പി.ആർ.എസിലെ പ്രതിദിന ബുക്കിങ് 22 ലക്ഷം കടന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് വികസിപ്പിച്ചെടുത്ത പി.ആർ.എസ് ആണ് കഴിഞ്ഞ നാൽപ്പത് വർഷത്തോളമായി റെയിൽവേ റിസർവേഷന്‍റെ പ്രധാന അടിത്തറ. 1986ൽ അവതരിപ്പിച്ച ഈ സംവിധാനം അന്നത്തെ മാനുവൽ റിസർവേഷൻ രീതിക്ക് പകരമായാണ് വന്നത്. പിന്നീട് ഇത് ഓൺലൈൻ, മൊബൈൽ ടിക്കറ്റ് ബുക്കിങ്ങുകളെ പിന്തുണയ്ക്കുന്ന രീതിയിലേക്ക് വളർന്നു.

സി.ആർ.ഐ..എസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെപ്റ്റംബർ 7ന് പി.ആർ.എസിൽ ആകെ 22,26,786 ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ടു. മുൻപത്തെ റെക്കോർഡിനേക്കാൾ ഏകദേശം 9 ശതമാനം കൂടുതലാണിത്. 2025 ഓഗസ്റ്റ് 19ന് രേഖപ്പെടുത്തിയ 20,45,272 ടിക്കറ്റുകളായിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന പ്രതിദിന ബുക്കിങ്.

എന്താണ് ഇന്ത്യൻ റെയിൽവേയുടെ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS)?

ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്ത ട്രെയിൻ ടിക്കറ്റുകൾ കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന കമ്പ്യൂട്ടറൈസ്ഡ് സംവിധാനമാണ് പി.ആർ.എസ്. യാത്രക്കാർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും, മാറ്റങ്ങൾ വരുത്താനും, റദ്ദാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ സീറ്റ് അലോട്ട്മെന്റ്, വെയ്റ്റ്‌ലിസ്റ്റ്, ആർ.എ.സി സ്റ്റാറ്റസ്, റിസർവേഷൻ ചാർട്ടുകൾ, യാത്രക്കാരുടെ അന്വേഷണങ്ങൾ എന്നിവയും ഇത് കൈകാര്യം ചെയ്യുന്നു. റെയിൽവേ റിസർവേഷൻ കേന്ദ്രങ്ങളെ ഓൺലൈൻ ബുക്കിങ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഈ സംവിധാനം ടിക്കറ്റ് റിസർവേഷൻ പ്രക്രിയ കൂടുതൽ എളുപ്പവും കാര്യക്ഷമവുമാക്കുന്നു.

റെയിൽവേ ടിക്കറ്റ് ബുക്കിങ്ങിൽ പി.ആർ.എസ് വരുത്തിയ മാറ്റങ്ങൾ

മാനുവൽ റിസർവേഷൻ രജിസ്റ്ററുകൾക്കും കൗണ്ടർ വഴിയുള്ള ബുക്കിങ്ങുകൾക്കും പകരമായാണ് പി.ആർ.എസ് ഇലക്ട്രോണിക് സംവിധാനം കൊണ്ടുവന്നത്. റെയിൽവേ ശൃംഖല വികസിച്ചതോടൊപ്പം ഇതൊരു രാജ്യവ്യാപക റിസർവേഷൻ പ്ലാറ്റ്‌ഫോമായി വളർന്നു. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കൺട്രി-വൈഡ് നെറ്റ്‌വർക്ക് ഫോർ കമ്പ്യൂട്ടറൈസ്ഡ് എൻഹാൻസ്ഡ് റിസർവേഷൻ ആൻഡ് ടിക്കറ്റിങ് സംവിധാനം സഹായിച്ചു.

ഇന്ന് യാത്രക്കാർക്ക് റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ, വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്പുകൾ എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (IRCTC) വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, കൂടാതെ റെയിൽവൺ (RailOne) ആപ്പ് എന്നിവ വഴിയും ഓൺലൈൻ വഴി എവിടെനിന്നും ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - record booking in indian railway
Next Story