Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമൊറട്ടോറിയം...

മൊറട്ടോറിയം അവസാനിക്കുന്നു; തിരിച്ചടവിന്​ സമ്മർദം ചെലുത്തി ബാങ്കുകൾ

text_fields
bookmark_border
Reserve-Bank-of-Indi
cancel

തൃ​ശൂ​ർ: കോ​വി​ഡ് 19 വ്യാ​പ​ന​വും ലോ​ക് ഡൗ​ണും കാ​ര​ണം വി​വി​ധ മേ​ഖ​ല​യി​ലു​ള്ള വാ​യ്പ​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ച മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​നി​രി​ക്കെ തി​രി​ച്ച​ട​വി​നാ​യി വാ​യ്പ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി ബാ​ങ്കു​ക​ൾ.

ഈ ​മാ​സം 31 വ​രെ​യാ​ണ് മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി. ഈ ​മാ​സം 15 മു​ത​ൽ ത​ന്നെ ബാ​ങ്കു​ക​ൾ വാ​യ്പ​ക്കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് തി​രി​ച്ച​ട​വ് ഓ​ർ​മി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും മൊ​റ​ട്ടോ​റി​യം നീ​ട്ടു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ദീ​ർ​ഘി​പ്പി​ക്കി​ല്ലെ​ന്ന റി​സ​ർ​വ് ബാ​ങ്ക് നി​ല​പാ​ട് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ൾ വാ​യ്പ​യെ​ടു​ത്ത​വ​രെ വി​ളി​ച്ച് തി​രി​ച്ച​ട​വി​നാ​യി സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്ന​ത്.

ഈ ​മാ​സം 31 വ​രെ മൊ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഭൂ​രി​ഭാ​ഗം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഇ​ക്കാ​ല​യ​ള​വി​ലെ പ​ലി​ശ ന​ൽ​ക​ണ​മെ​ന്നും സെ​പ്റ്റം​ബർ ഒ​ന്നു മു​ത​ൽ തി​രി​ച്ച​ട​വ് തു​ട​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ക​ട​ബാ​ധ്യ​ത​യു​ള്ള ബ​സു​ട​മ​ക​ളെ സ​മ​ർ​ദ​ത്തി​ലാ​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​താ​യി ബ​സ് ഓ​പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ട്ര​ഷ​റ​ർ ഹം​സ എ​രി​ക്കു​ന്ന​ൻ പ​റ​ഞ്ഞു. മൊ​റ​ട്ടോ​റി​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പം ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ പ​ലി​ശ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും പ​ല​രും മു​ന്നോ​ട്ടു​വെ​ക്കു​ന്നു.

മൊറ​േട്ടാറിയം ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്, ആറ് മാസത്തില്‍ കൂടുതലുള്ള മൊറട്ടോറിയം കാലയളവ് വായ്പക്കാരുടെ ക്രെഡിറ്റ് സ്വഭാവത്തെ ബാധിക്കുമെന്ന്​ റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മോറട്ടോറിയം നീട്ടുന്നതില്‍ ബാങ്കുകള്‍ അസ്വസ്ഥത പ്രകടിപ്പിച്ചു. വായ്പ തിരിച്ചടക്കാന്‍ കഴിവുള്ളവര്‍ പോലും മോറട്ടോറിയം ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ട്​, നീട്ടി നൽകരുതെന്നും എച്ച്​.ഡി.എഫ്​.സി ചെയര്‍മാന്‍ ദീപക് പരേഖ്, എസ്​. ബി.​െഎ ചെയര്‍മാന്‍ രജനീഷ് കുമാര്‍, കോട്ടക് മഹീന്ദ്ര ബാങ്ക് എം.ഡി ഉദയ് കോട്ടക് എന്നിവര്‍ പറഞ്ഞിരുന്നു. അതേസമയം, മോറട്ടോറിയം ഡിസംബര്‍ വരെ നീട്ടുന്നതിനുള്ള പുതിയ വാദം കേള്‍ക്കുമെന്ന് ഇന്നലെ സുപ്രീം കോടതി അറിയിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rbireserve bankmoratoriummoratorium ordermoratorium period
Next Story