റിപ്പോ നിരക്ക് കൂട്ടി; ഭവന, വാഹന വായ്പ പലിശ ഉയരും; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്
text_fieldsമുംബൈ: നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. റിപ്പോ നിരക്ക് കാൽ ശതമാനം (0.25 %) ഉയർത്തി 5.50 ശതമാനമാക്കി. ഇതോടെ ബാങ്ക് വായ്പയുടെ പലിശ നിരക്ക് ഉയരും.
ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര വാർത്തസമ്മേളനത്തിലാണ് നിരക്കു വർധന അറിയിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 2023 ഫെബ്രുവരിയിലാണ് ഇതിനു മുമ്പ് റിപ്പോ നിരക്ക് കൂട്ടിയത്. അന്ന് ആർ.ബി.ഐ നിരക്ക് 25 അടിസ്ഥാന പോയന്റ് ഉയർത്തി 6.50 ശതമാനമാക്കിയിരുന്നു.
നടപ്പ് സാമ്പത്തികവര്‍ഷത്തിലെ വളര്‍ച്ചാ അനുമാനം 7.1 ശതമാനമായിരിക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 7.2 ശതമാനം നിരക്കിലും മൂന്നാംപാദത്തില്‍ 6.9 ശതമാനം നിരക്കിലും നാലാംപാദത്തില്‍ 6.8 ശതമാനം നിരക്കിലുമാവും സമ്പദ്‌വ്യവസ്ഥ വളരുക. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ആഗസ്റ്റില്‍ ഉയര്‍ന്നിട്ടുണ്ടെന്നും ആര്‍ബിഐ ഗവര്‍ണര്‍ വ്യക്തമാക്കി. 4.8 ശതമാനമായാണ് പണപ്പെരുപ്പം ഉയര്‍ന്നത്. ജൂലൈയില്‍ 4.5 ശതമാനമായിരുന്നു പണപ്പെരുപ്പം.
ഭക്ഷ്യവസ്തുക്കളുടെ വില വര്‍ധിച്ചതാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. പഞ്ചസാരയും ഉള്ളിയും പോലുള്ള ചില ഭക്ഷ്യവസ്തുക്കളുടെ വിലയും ഉയരും. രാജ്യത്തെ കേന്ദ്ര ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) വാണിജ്യ ബാങ്കുകൾക്ക് ഹ്രസ്വകാലത്തേക്ക് നൽകുന്ന വായ്പകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ്. ഇതിന് ആനുപാതികമായി ബാങ്കുകൾ വായ്പകളുടെ പലിശനിരക്കും ഉയർത്തും. സാധാരണക്കാർക്കും വ്യാപാരികൾക്കും ഇത് തിരിച്ചടിയാകും.
എന്നാൽ, എല്ലാത്തരം വായ്പകളുടെയും പലിശനിരക്ക് ഉയരില്ല. റീപ്പോ അധിഷ്ഠിത വായ്പകൾ, ഫ്ലോട്ടിങ് വായ്പകൾ, പുതിയ വായ്പകൾ എന്നിവക്കാണ് പലിശയിൽ വർധനയുണ്ടാവുക. ഫിക്സഡ് പലിശനിരക്കിൽ വായ്പകളുള്ളവരുടെ പലിശ നിരക്ക് മാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

