Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Shaktikanta Das
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightപലിശനിരക്കുകളിൽ മാറ്റം...

പലിശനിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ്​ ബാങ്ക്​

text_fields
bookmark_border

മുംബൈ: ഏറ്റവും താഴ്​ന്ന നിലയിലായിരുന്ന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ തുടരാൻ റിസർവ്​ ബാങ്ക്​. റിസർവ്​ ബാങ്ക്​, വാണിജ്യ ബാങ്കുകൾക്കു നൽകുന്ന വായ്​പയുടെ പലിശനിരക്കായ റിപോ നാലു ശതമാനത്തിൽ തുടരും.

ബാങ്കുകൾ, റിസർവ്​ ബാങ്കിൽ നിക്ഷേപിക്കുന്ന തുകക്ക്​ റിസർവ്​ ബാങ്ക്​ നൽകുന്ന പലിശനിരക്കായ റിവേഴ്​സ്​ റിപോ 3.5 ശതമാനത്തിലും തുടരാനാണ്​ തീരുമാനം.

വെള്ളിയാഴ്ച ചേർന്ന റിസർവ്​ ബാങ്കി‍െൻറ ആറംഗ ധനനയ സമിതി 5-1 എന്ന ഭൂരിപക്ഷത്തിലാണ്​ തീരുമാനമെടുത്തതെന്ന്​ ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്​ അറിയിച്ചു.

സമ്പദ്​വ്യവസ്​ഥ തിരിച്ചുവരവി‍െൻറ പാതയിലേക്ക്​ കയറിയതിനാൽ കോവിഡ്കാല ഉത്തേജന പദ്ധതികൾ പതിയെ കുറച്ചുകൊണ്ടുവരാൻ ഒരുങ്ങുകയാണെന്നും ഗവർണർ സൂചന നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RBIRepo RateReverse repo ratemonetary policy
News Summary - RBI announced the new monetary policy repo rate unchanged
Next Story