Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightറെക്കോഡ് റിസൽട്ടിന്റെ...

റെക്കോഡ് റിസൽട്ടിന്റെ മികവില്‍ റെയ്‌സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം

text_fields
bookmark_border
റെക്കോഡ് റിസൽട്ടിന്റെ മികവില്‍ റെയ്‌സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം
cancel




എന്‍ട്രന്‍സ് റിസൽട്ടുകളില്‍ ഒരിക്കല്‍ക്കൂടി ചരിത്രം സൃഷ്ടിച്ച് കേരളത്തിലെ മികച്ച എന്‍ട്രന്‍സ് കോച്ചിങ് സെന്ററുകളിലൊന്നായ റെയ്സിന്റെ ഇന്റഗ്രേറ്റഡ് പ്രോഗ്രാം. റാങ്ക് ജേതാക്കളുടെ നീണ്ട നിരയാണ് ഇവിടെ നിന്നും ഓരോ വര്‍ഷവും പഠിച്ചിറങ്ങുന്നത്. 2023ല്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയ വിദ്യാർഥികള്‍ക്ക് അതേവര്‍ഷംതന്നെ വിവിധ എന്‍ട്രന്‍സ് എക്സാമുകളില്‍ റാങ്ക് നേടിക്കൊടുക്കുന്നതോടൊപ്പം ഐ.ഐ.ടികളിലേക്കും വിവിധ സർക്കാർ കോളജുകളിലേക്കും പ്രവേശനം സാധ്യമാക്കുകയും ചെയ്തു.

എന്‍ട്രന്‍സ് എക്‌സാം പലര്‍ക്കും ഒരു പേടിസ്വപ്നമാണ്. സ്‌കൂള്‍ പഠനവും എന്‍ട്രന്‍സ് തയാറെടുപ്പുകളും ഒരുമിച്ച് കൊണ്ടുപോകുന്നത് സ്‌ട്രെസ് ഇരട്ടിപ്പിക്കും എന്ന ധാരണയില്‍ പ്ലസ് ടുവിനു ശേഷം എന്‍ട്രന്‍സിനു മാത്രം ഒന്നില്‍ കൂടുതല്‍ വര്‍ഷം റിപ്പീറ്റ് ചെയ്യുന്നവരാണേറെയും. ഇതിനെ ബ്രേക്ക് ചെയ്യുന്ന വേറിട്ട പാഠ്യപദ്ധതിയാണ് റെയ്‌സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഒട്ടും സ്‌ട്രെസില്ലാതെ കുട്ടികളുടെ എന്‍ട്രന്‍സ് സ്വപ്നം സാധ്യമാക്കുക എന്ന തീരുമാനമാണ് റെയ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമില്‍ എത്തിനില്‍ക്കുന്നതെന്ന് പറയുകയാണ് റെയ്‌സിന്റെ ഡയറക്ടറായ രാജേഷ് എൻ.എം. പ്ലസ് വണ്‍, പ്ലസ് ടു ബോര്‍ഡ്/സ്റ്റേറ്റ് എക്‌സാമുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടുന്നതോടൊപ്പം എന്‍ട്രന്‍സ് എക്‌സാമുകളില്‍ ടോപ് റാങ്കുകളില്‍ എത്തിക്കുന്ന രീതിയിലാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

അത്രയും ആഴത്തില്‍ പ്രധാന വിഷയങ്ങളുടെ ഓരോ ചാപ്റ്ററുകളും കോണ്‍സപ്റ്റുകളും ഹൃദിസ്ഥമാക്കുന്നതിനാല്‍ ബേസ് ലെവലിലും അഡ്വാന്‍സ്ഡ് ലെവലിലും മികവ് പുലര്‍ത്തുന്നവരായിരിക്കും റെയ്‌സിലെ ഓരോ വിദ്യാർഥിയും എന്നാണ് അദ്ദേഹത്തിന്റെ സാക്ഷ്യം.

കേരളത്തിലെ മികച്ച അധ്യാപകരുടെ നേതൃത്വത്തിലുള്ള തിയറി ക്ലാസുകളും ഓരോ ചാപ്റ്ററിനും അടിസ്ഥാനമാക്കി പ്രത്യേകമായി തയാറാക്കിയ അനവധി മോഡല്‍ എക്‌സാമുകളും മോക്ക് എന്‍ട്രന്‍സ് എക്‌സാമുകളും മുന്‍വര്‍ഷങ്ങളിലെ ചോദ്യ പേപ്പര്‍ ഡിസ്‌കഷനുകളും അസൈന്‍മെന്റുകളും കുട്ടികളെ ഇതിന് പ്രാപ്തമാക്കും. എന്‍ട്രന്‍സ് എക്സാമിന്റെ തനിപ്പകര്‍പ്പായ, കേരളത്തിലുടനീളം നടത്തപ്പെടുന്ന മെഗാ ടെസ്റ്റ് ഒരുപാട് വിദ്യാർഥികളോടാപ്പം മത്സരിക്കാനും സ്വന്തം പുരോഗതി വിലയിരുത്താനും അവസരം നല്‍കും.

കീം 2017ല്‍ ഒന്നാം റാങ്കിലേക്കും കേരളത്തില്‍ ആദ്യമായി ഓള്‍ ഇന്ത്യ ജെ.ഇ.ഇ അഡ്വാന്‍സ്ഡ്ല്‍ നാലാം റാങ്കിലേക്കും ഉയരാന്‍ സഹായിച്ചത് റെയ്‌സ് ഇന്റഗ്രേറ്റഡ് സ്‌കൂളാണെന്നും അധികവര്‍ഷത്തെ തയാറെടുപ്പ് കൂടാതെ ആദ്യ ശ്രമത്തില്‍തന്നെ ഐ.ഐ.എസ്.സി ബാംഗ്ലൂര്‍ എന്ന സ്വപ്നലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചെന്നും പറയുകയാണ് റെയ്‌സ് ഇന്റഗ്രേറ്റഡ് സ്‌കൂള്‍ പൂര്‍വ വിദ്യാർഥിയായ ഷാഫില്‍ മാഹിന്‍.

റെയ്സുമായി ബന്ധപ്പെടാനുള്ള നമ്പർ:
+91 92880 33033 (India)


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RAIS Integrated Program with record results
Next Story