Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഖത്തറിലേക്ക് കൂടുതൽ വിദേശനിക്ഷേപം; യൂറോക്ലിയറും ഖത്തർ സെൻട്രൽ ബാങ്കും സഹകരണം പ്രഖ്യാപിച്ചു

text_fields
bookmark_border
ഖത്തറിലേക്ക് കൂടുതൽ വിദേശനിക്ഷേപം; യൂറോക്ലിയറും ഖത്തർ സെൻട്രൽ ബാങ്കും സഹകരണം പ്രഖ്യാപിച്ചു
cancel

ദോഹ: രാജ്യത്തേക്ക് കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് ഖത്തർ സെൻട്രൽ ബാങ്ക്. ഇതുമായി ബന്ധപ്പെട്ട് ഇന്റർനാഷണൽ സെക്യൂരിറ്റീസ് സെറ്റ്ൽമെന്റ് സ്ഥാപനമായ യൂറോക്ലിയറുമായി സെൻട്രൽ ബാങ്ക് സഹകരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നിക്ഷേപകർക്ക് ഖത്തരി ബോണ്ടുകൾ എളുപ്പത്തിൽ സ്വന്തമാക്കാനുള്ള സംവിധാനത്തിനാണ് തുടക്കമായത്.

ഗവണ്മെന്റ് ബോണ്ടുകൾ, സുകൂകുകൾ എന്നിവയിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തർ സെൻട്രൽ ബാങ്ക് യൂറോ ക്ലിയറുമായുള്ള സഹകരണം പ്രഖ്യാപിച്ചത്. ഇതോടെ യൂറോക്ലിയറിന്റെ അന്താരാഷ്ട്ര സംവിധാനങ്ങളിലൂടെ നിക്ഷേപകർക്ക് ഖത്തറി ബോണ്ടുകൾ വാങ്ങാനാകും. നേരത്തെ, പ്രാദേശിക വിപണിയിലെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചാണ് വിദേശികൾക്ക് ബോണ്ടുകൾ വാങ്ങാനായിരുന്നത്.

ബോണ്ട്, ഗവണ്മെന്റ് കടപ്പത്രം, ഓഹരി തുടങ്ങിയ ഫിനാൻഷ്യൽ സെക്യൂരിറ്റികൾ വാങ്ങുകയും വിൽക്കുകയും ചെയ്ത ശേഷം അവയുടെ ഉടമസ്ഥാവകാശ കൈമാറ്റവും പണമിടപാടും സുരക്ഷിതമായ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് യൂറോക്ലിയർ. ഖത്തറിലെ ഗവണ്മെന്റ് കടപ്പത്രങ്ങൾക്ക് വിപുലമായ അന്താരാഷ്ട്ര നിക്ഷേപക അടിത്തറ ലഭിക്കുമെന്നതാണ് സഹകരണത്തിന്റെ പ്രധാന നേട്ടം.

ഇത് വിപണിയിലെ പണലഭ്യത വർധിപ്പിക്കാനും കൂടുതൽ മൂലധനം ഖത്തറിലേക്ക് ഒഴുകാനും വഴിയൊരുക്കുമെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ കരാർ പ്രകാരം, ലോകമെമ്പാടുമുള്ള നിക്ഷേപകർക്ക് ഖത്തരി റിയാലിലുള്ള ബോണ്ടുകളിലും സുകുകുകളിലും നിക്ഷേപം നടത്താനും സെറ്റിൽമെന്റുകൾ പൂർത്തിയാക്കാനും യൂറോക്ലിയർ വഴി സാധിക്കും. അന്താരാഷ്ട്ര നിക്ഷേപകർക്ക് മികച്ച അവസരങ്ങൾ നൽകാനും സാമ്പത്തിക വിപണിയിലെ സുസ്ഥിര വളർച്ചയ്ക്ക് അടിത്തറ പാകാനും ഇതിലൂടെ സാധിക്കുമെന്നും ഖത്തർ സെൻട്രൽ ബാങ്ക് ഡെപ്യൂട്ടി ഗവർണർ ശൈഖ് അഹമ്മദ് ബിൻ ഖാലിദ് ബിൻ അഹമ്മദ് ആൽഥാനി പറഞ്ഞു.

ആഗോള സാമ്പത്തിക വിപണിയുമായി ഖത്തറിന്റെ മൂലധന വിപണിയെ ബന്ധപ്പെടുത്തുന്ന പ്രധാന ചുവടുവയ്പ്പായാണ് സഹകരണത്തെ വിലയിരുത്തുന്നത്. ഖത്തറിനെ മികച്ച അന്താരാഷ്ട്ര നിക്ഷേപ കേന്ദ്രമായി മാറ്റുന്നതിലും യൂറോക്ലിയറുമായുള്ള പങ്കാളിത്തം സുപ്രധാന പങ്കുവഹിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Euroclear and Qatar Central Bank Join Hands to Drive Foreign Investment in Qatar
Next Story