5ജി ഇന്‍റർനെറ്റ് സേവനം ഒക്ടോബർ ഒന്നിന്; പ്രധാനമന്ത്രി നാടിന് സമർപ്പിക്കും
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ 5ജി ഇന്‍റർനെറ്റ് സേവനം ഒക്ടോബർ ഒന്നു മുതൽ ലഭ്യമാകും. ഇന്ത്യ മൊബൈൽ കോൺഗ്രസ് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി സേവനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ് ഇന്ത്യ മൊബൈൽ കോൺഗ്രസ്. ടെലികമ്യൂണിക്കേഷൻ വകുപ്പും സെല്ലുലാർ ഓപറേറ്റേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (സി.ഒ.എ.ഐ) സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
രാജ്യത്ത് ആദ്യഘട്ടത്തിൽ അഹ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുഡ്ഗാവ്, ഹൈദരാബാദ്, ജാംനഗർ, കൊൽക്കത്ത, ലഖ്നോ, മുംബൈ, പുണ എന്നീ നഗരങ്ങളിലാണ് 5ജി സേവനം തുടങ്ങുകയെന്ന് നേരത്തെ തന്നെ ടെലികോം വകുപ്പ് അറിയിച്ചിരുന്നു.
കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞയാഴ്ച 5ജിയുടെ റേഡിയേഷൻ ആഘാതത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളഞ്ഞിരുന്നു. ലോകാരോഗ്യ സംഘടന നിർദേശിക്കുന്നതിനേക്കാൾ കുറവാണ് 5ജിയുടെ റേഡിയേഷൻ അളവെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

