Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്; എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
PK Kunhalikutty
cancel

കോഴിക്കോട്: മൂന്നാം മോദി സർക്കാറിന്‍റെ ആദ്യ ബജറ്റിനെ രൂക്ഷമായി വിമർശിച്ച് മുസ്​ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ഇന്ത്യയെ മറന്ന ബജറ്റ് എന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

കേന്ദ്ര സർക്കാറിന് തന്നെ എങ്ങനെ മുന്നോട്ട് പോകുമെന്ന് നിശ്ചയമില്ലാത്ത ബജറ്റ് ആണ്. കേരളത്തിൽ ഒരു എം.പി ഉണ്ടായാൽ പാലും തേനും ഒഴുകുമെന്നാണ് പറഞ്ഞത്. എം.പിയെ കിട്ടിയപ്പോൾ കേരളത്തിന് ഒന്നുമില്ല.

ഭീഷണിപ്പെടുത്തുന്നവർക്ക് മാത്രമാണ് കേന്ദ്ര സർക്കാർ ബജറ്റ് വിഹിതം നൽകുന്നത്. ഭൂരിപക്ഷമില്ലാത്ത സർക്കാറിനെ തൽകാലം താങ്ങി നിർത്താനുള്ള ബജറ്റാണിതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PK Kunhalikutty react to Union Budget 2024
Next Story