അൾട്രാ ഫാസ്റ്റ് ഇലക്ട്രിക്കൽ ചോപ്പറുമായി പീജ്യൻ
text_fieldsപീജ്യൻ ബ്രാൻഡിന് കീഴിൽ പുതിയ ഉൽപന്നമായ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക്കൽ ചോപ്പർ പുറത്തിറക്കുന്നു
ബംഗളൂരു: പീജ്യൻ ബ്രാൻഡിന് കീഴിൽ നിർമാതാക്കളായ സ്റ്റോവ് ക്രാഫ്റ്റ് പുതിയ ഉൽപന്നമായ അൾട്രാ ഫാസ്റ്റ് ഇലക്ട്രിക്കൽ ചോപ്പർ പുറത്തിറക്കി. മാർക്കറ്റിൽ ട്രെൻഡ് സൃഷ്ടിച്ച പീജ്യന്റെ മാനുവൽ ചോപ്പറിന്റെ അഡ്വാൻഡ് മോട്ടറൈസ്ഡ് വേർഷനാണ് പുതിയ ഉൽപന്നം. ആധുനിക അടുക്കളയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് അൾട്രാ ഫാസ്റ്റ് ഇലക്ട്രിക്കൽ ചോപ്പർ ഒരുക്കിയതെന്ന് സ്റ്റോവ് ക്രാഫ്റ്റ് ലിമിറ്റഡ് എം.ഡി രാജേന്ദ്ര ഗാന്ധി പറഞ്ഞു.
ശക്തിയേറിയ മോട്ടോറും സ്റ്റയിൻലസ് സ്റ്റീലിൽ തീർത്ത മൂർച്ചയേറിയ ബ്ലേഡുകളുമാണ് അൾട്രാ ഫാസ്റ്റ് ഇലക്ട്രിക്കൽ ചോപ്പറിന്റെ പ്രത്യേകത. 600 മില്ലീലിറ്ററിന്റെ ബി.പി.എ ഫ്രീ കണ്ടയ്നറാണ് ഇതിലുള്ളത്. ഒറ്റ ടച്ചിൽ പ്രവർത്തനക്ഷമമാവും വിധമാണ് ബട്ടൺ ഒരുക്കിയിരിക്കുന്നത്. ഉൽപന്നം ലോഞ്ചിങ് ഓഫറിൽ ലഭ്യമാണെന്ന് സി.എം.ഒ ഡോ. എം. നന്ദ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

