Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightജനത്തിന്‍റെ...

ജനത്തിന്‍റെ ദുരിതത്തിന്​ അറുതിയുണ്ടാവില്ല; പെട്രോൾ-ഡീസൽ വില ഉടനെയൊന്നും കുറയില്ല

text_fields
bookmark_border
Diesel crosses Rs100 in Madhya Pradesh
cancel

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങളെ ദുരിതത്തിലാക്കി ഇന്ധനവില വർധനവ്​ തുടരുകയാണ്​. വരും ദിവസങ്ങളിലെങ്കിലും വില വർധനവിൽ നിന്ന്​ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്​ ജനങ്ങൾ. എന്നാൽ, ഇന്ധനവില വർധന തുടരാനുള്ള സാധ്യതയാണ്​ കാണുന്നത്​.

നിലവിൽ ഇന്ധന നികുതി കുറക്കാനും പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾ​െപടുത്താനും കേന്ദ്രസർക്കാറിന്​ പദ്ധതിയില്ല. കോവിഡിനെ തുടർന്ന്​ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുന്ന സംസ്ഥാനങ്ങളും നികുതി കുറക്കാൻ സാധ്യതയില്ല. അന്താരാഷ്​ട്ര വിപണിയിലെ വില വർധിക്കുന്നത്​ പരിഗണിച്ച്​ എണ്ണ കമ്പനികളും വില കൂട്ടുന്നത്​ തുടരും​.

തെരഞ്ഞെടുപ്പ്​ ഫലം പുറത്ത്​ വന്നതിന്​ പിന്നാലെ മെയ്​ ആദ്യവാരം മുതലാണ്​ കമ്പനികൾ എണ്ണവില വർധിപ്പിക്കാൻ തുടങ്ങിയത്​. ഇതിന്​ ശേഷം 35 തവണ കമ്പനികൾ വില കൂട്ടി. പെട്രോളിനും ഡീസലിനും ഏഴ്​ മുതൽ എട്ട്​ രൂപ വരെയാണ്​ വർധിപ്പിച്ചത്​.

അന്താരാഷ്​ട്ര വിപണിയിലും വില വർധന തുടരുകയാണ്​. 2018ന്​ ശേഷം ക്രൂഡ്​ ഓയിൽ വില 77 ഡോളറിലെത്തിയിരിക്കുന്ന​ു​. വരും മാസങ്ങളിലും വില ഉയരുമെന്നാണ്​ വിദഗ്​ധരുടെ പ്രവചനം. സെപ്​തംബറോടെ 80 ഡോളറും കഴിഞ്ഞ്​ വില കുതിക്കും. വില പിടിച്ചു നിർത്താനുള്ള ശ്രമങ്ങളും പൂർണമായും ഫലപ്രാപ്​തിയി​ലെത്തിയിട്ടില്ല. ഒപെക്​ അംഗരാജ്യങ്ങൾക്കിടയിൽ ഐക്യമുണ്ടാകാത്താതാണ്​ പ്രശ്​നങ്ങൾക്ക്​ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:petroldiesel
News Summary - Petrol, diesel prices may not reduce anytime soon. Here’s why
Next Story