Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയെ മറികടന്ന്​ ബംഗ്ലാദേശ്
cancel
camera_altPhoto : AFP
Homechevron_rightBusinesschevron_rightBiz Newschevron_rightപ്രതിശീർഷ വരുമാനത്തിൽ...

പ്രതിശീർഷ വരുമാനത്തിൽ ഇന്ത്യയെ മറികടന്ന്​ ബംഗ്ലാദേശ്

text_fields
bookmark_border

ന്യൂഡൽഹി: 1971 ൽ ഒരു സ്വതന്ത്ര രാജ്യമായി ഉയർന്നുവന്നപ്പോൾ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായിരുന്നു ബംഗ്ലാദേശ്​​​. എന്നാൽ, ഇന്ന്​ അവർ​ വളർച്ചയുടെ പാതയിലാണ്​. അയൽ രാജ്യമായ ഇന്ത്യയെ പോലും ചില കാര്യങ്ങളിൽ പിന്നിലാക്കാൻ അവർക്ക്​ കഴിഞ്ഞിരിക്കുന്നു. ആളുകളുടെ പ്രതിശീർഷ വരുമാനത്തിലാണ്​ ഇപ്പോൾ ബംഗ്ലാദേശ്​ ഇന്ത്യയെ മറികടന്നിരിക്കുന്നത്​.

2020-21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ പൗരൻമാരുരെ പ്രതിശീർഷ വരുമാനം 2,227 ഡോളറായി ഉയർന്നതായി ആസൂത്രണ മന്ത്രി എം‌എ മന്നാൻ മന്ത്രിസഭയെ അറിയിച്ചിരിക്കുകയാണ്​. കഴിഞ്ഞ സാമ്പത്തിക വർഷം അത്​ 2,064 ഡോളറായിരുന്നു. ഒമ്പത്​ ശതമാനം വളർച്ചയാണ്​ ഇക്കാര്യത്തിൽ രാജ്യം കൈവരിച്ചത്​. ബംഗ്ലാദേശി​െൻറ പ്രതിശീർഷ വരുമാനം ഇപ്പോൾ ഇന്ത്യയേക്കാൾ 280 ഡോളർ കൂടുതലാണ്. 1,947 ഡോളറാണ്​ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം.

ബംഗ്ലാദേശ് പ്രതിശീര്‍ഷ വരുമാനത്തിൽ ഇന്ത്യയെ മറികടക്കുമെന്ന അന്താരാഷ്ട്ര നാണ്യ നിധിയുടെ കഴിഞ്ഞ വർഷത്തെ പ്രവചനമാണ് ഇപ്പോൾ ഫലിച്ചിരിക്കുന്നത്. ഐ‌എം‌എഫി​െൻറ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണം ശരിയാവുകയാണെങ്കിൽ 2025 ൽ ബംഗ്ലാദേശ് പ്രതിശീർഷ ജി.ഡി.പിയിലും ഇന്ത്യയെ മറികടന്നേക്കും.

കോവിഡ്​ പ്രതിസന്ധി സൃഷ്​ടിച്ച സാമ്പത്തിക പ്രശ്നങ്ങൾ കൂടി ബാധിച്ചതോടെയാണ്​ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം ഇടിഞ്ഞത്​. സാ​േങ്കതികമായി നോക്കിയാൽ, നിലവിൽ ബംഗ്ലാദേശ്​ പൗരന്മാർ ഇന്ത്യക്കാരേക്കാൾ സമ്പന്നരാണ്​. എങ്കിലും, പണത്തി​െൻറ ക്രയശേഷി ഉൾപ്പെടെ താരതമ്യം ചെയ്യുമ്പോൾ ബംഗ്ലാദേശിനേക്കാൾ ഉയര്‍ന്ന സമ്പദ്‍വ്യവസ്ഥയാണ് നമ്മുടെ രാജ്യത്തി​േൻറത്​. ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള രാജ്യങ്ങളിലൊന്നായ ബംഗ്ലാദേശ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ദാരിദ്ര്യത്തിനെതിരെയും വികസനമില്ലായ്​മക്കെതിരെയും പോരാടുകയാണ്. 2007ൽ ബംഗ്ലാദേശി​െൻറ പ്രതിശീർഷ വരുമാനം ഇന്ത്യയുടെ പകുതി മാത്രമായിരുന്നു എന്നതും ശ്രദ്ധേയമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BangladeshIndiaper capita income
News Summary - per capita income Bangladesh finally outpaced India
Next Story