Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Cheque Book
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightശ്രദ്ധിക്കണേ......

ശ്രദ്ധിക്കണേ... ഇവയാണ്​ ഒക്​ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന സുപ്രധാന മാറ്റങ്ങൾ

text_fields
bookmark_border

ന്യൂഡൽഹി: സാധാരണക്കാരെ സ്വാധീക്കുന്ന നാല്​​ പ്രധാന മാറ്റങ്ങളാണ്​ ഒക്​ടോബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരിക. ബാങ്ക്​ ഇടപാടുകൾ മുതൽ ചെക്ബുക്കുകളിലെ മാറ്റങ്ങൾ വരെ ഇതിൽ ഉൾപ്പെടും. ഒക്​ടോബർ ഒന്നുമുതലുള്ള നാല്​ പ്രധാന മാറ്റങ്ങൾ അറിയാം.

1. പെൻഷൻ നിയമങ്ങളിലെ മാറ്റം

ഡിജിറ്റൽ ലൈഫ്​ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട മാറ്റമാണ്​ ഇതിൽ പ്രധാനം. 80 വയസിന്​ മുകളിലുള്ളവർക്ക്​ അവരുടെ ഡിജിറ്റൽ ലൈഫ്​ സർട്ടിഫിക്കറ്റുകൾ ഹെഡ്​ പോസ്​റ്റ്​ ഓഫിസുകളിലെ ജീവൻ പ്രമാൺ സെൻററിൽ സമർപ്പിക്കാം. നവംബർ 30, 2021 വരെയാണ്​ പെൻഷൻകാർ ലൈഫ്​ സർട്ടിഫിക്കറ്റ്​ സമർപ്പിക്കാനുള്ള സമയം. അതേസമയം ഈ പെൻഷൻകാരുടെ ഐ.ഡികൾ സജീവമാണെന്ന്​ ഇന്ത്യൻ പോസ്​റ്റൽ ഓഫിസ്​ വകുപ്പ്​ ഉറപ്പാക്കണം.

2. ചെക്​ബുക്​ നിയമങ്ങളും മാറും

ഒക്​ടോബർ ഒന്നുമുതൽ ഓറിയൻറൽ ബാങ്ക്​ ഓഫ്​ ​കൊമേഴ്​സ്​, യുനൈറ്റഡ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ, അലഹബാദ്​ ബാങ്ക്​ എന്നിവയുടെ പഴയ ചെക്​ബുക്കുകളും എം.ഐ.സി.ആർ കോഡുകളും അസാധുവാകും. അവ ഇടപാടുകൾക്കായി പരിഗണിക്കില്ല. 2020 ഏ​പ്രിലിൽ ഓറിയൻറൽ ബാങ്ക്​ ഓഫ്​ കൊമേഴ്​സ​ും യുനൈറ്റഡ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയും പഞ്ചാബ്​ നാഷനൽ ബാങ്കിൽ ലയിച്ചിരുന്നു. അലഹബാദ്​ ബാങ്ക്​ 2020 ഏപ്രിലിൽ ഇന്ത്യൻ ബാങ്കിലും ലയിച്ചു. ഒക്​ടോബർ ഒന്നുമുതൽ ഇവ അസാധുവാകുന്നതിനാൽ ഐ.എഫ്​.​എസ്​.സി, എം.ഐ.സി.ആർ കോഡുകൾ ഉൾപ്പെടുന്ന ചെക്​ബുക്​ കൈപ്പറ്റാൻ ഇന്ത്യൻ ബാങ്കും പി.എൻ.ബിയും അറിയിച്ചിരുന്നു. അടുത്തുള്ള ബ്രാഞ്ചിൽനിന്ന്​ അക്കൗണ്ട്​ ഉടമകൾക്ക്​ ചെക്​ബുക്​ ലഭ്യമാകും.


3. ഓ​ട്ടോ ഡെബിറ്റ്​ സംവിധാനത്തിലും മാറ്റം

റിസർവ്​ ബാങ്ക്​ ഓഫ്​ ഇന്ത്യയുടെ നിർദേശപ്രകാരം ബാങ്കുകൾ ഒക്​ടോബർ ഒന്നുമുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽനിന്ന്​ പണം ഇൗടാക്കു​േമ്പാൾ അക്കൗണ്ട്​ ഉടമകൾ ഇതു സംബന്ധിച്ച്​ സ്​ഥിരീകരണം നൽകണം. പുതിയ മാറ്റ​േത്താടെ ആമസോൺ പ്രൈം, നെറ്റ്​ഫ്ലിക്​സ്​ തുടങ്ങിയ സബ്​സ്​ക്രിപ്​ഷനുകൾക്ക്​ ഉപഭോക്താവി​െൻറ അധിക പ്രതിമാസ ബില്ലും മറ്റും അക്കൗണ്ട്​ ഉടമകളുടെ സമ്മതമില്ലാതെ ഇൗടാക്കാൻ കഴിയില്ല. എസ്​.എം.എസ്​ വഴിയോ ഇമെയിൽ വഴിയോ നോട്ടീസ്​ നൽകണം. നേരത്തേ ഏപ്രിൽ ഒന്നുമുതൽ പുതിയ ഉത്തരവ്​ നടപ്പാക്കണമെന്നായിരുന്നു റിസർവ്​ ബാങ്കി​െൻറ നിർ​േദശം. പിന്നീട്​ സെപ്​റ്റംബർ 30 വരെ നീട്ടുകയായിരുന്നു.

4. നിക്ഷേപങ്ങൾക്കും പുതിയ നിയമം

നിക്ഷേപ നിയമങ്ങളിൽ ഒക്​ടോബർ ഒന്നുമുതൽ സെക്യൂരിറ്റീസ്​ ആൻഡ്​ എക്​​സ്​ചേഞ്ച്​ ബോർഡ്​ ഓഫ്​ ഇന്ത്യയുടെ (സെബി) ചില മാറ്റങ്ങൾ നിലവിൽ വരും. അസറ്റ്​ മാനേജ്​ കമ്പനികളിലെ ജീവനക്കാർക്ക്​ അവരുടെ​ മ്യൂച്വൽ ഫണ്ട്​ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളിലാണ്​ മാറ്റം. ഒക്​ടോബർ ഒന്നുമുതൽ ജീവനക്കാരുടെ മൊത്തം ശമ്പളത്തി​െൻറ 10ശതമാനം അവരുടെ മ്യൂച്വൽ ഫണ്ട്​ യൂനിറ്റുകളിൽ നിക്ഷേപിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cheque BookOctober 1Auto debitPension Rule
News Summary - Pension Rules Auto debit Cheque Book These Rules will change from October 1
Next Story