Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇടപാടുകാർ ഭയക്കേണ്ട;...

ഇടപാടുകാർ ഭയക്കേണ്ട; എല്ലാവരുടേയും പണം സുരക്ഷിതമെന്ന്​ പേടിഎം അധികൃതർ

text_fields
bookmark_border
ഇടപാടുകാർ ഭയക്കേണ്ട; എല്ലാവരുടേയും പണം സുരക്ഷിതമെന്ന്​ പേടിഎം അധികൃതർ
cancel
camera_alt

(Photographer: Kuni Takahashi/Bloomberg)

ന്യൂഡൽഹി: തങ്ങളുടെ ഇടപാടുകാരുടെ പണം പൂർണ്ണമായും സുരക്ഷിതമാണെന്ന് ഇന്ത്യയിലെ പ്രമുഖ ഡിജിറ്റല്‍ പേയ്​മെൻറ്​ ആപ്പായ പേടിഎം. ആപ്പ്​ പ്ലേസ്​റ്റോറിൽ നിന്നും നീക്കം ചെയ്​തതിന്​ പിന്നാലെയാണ്​ പേടിഎം അധികൃതരുടെ പ്രതികരണം. ഉപയോക്​താക്കൾക്ക്​ വാതുവെപ്പിന്​ സൗകര്യമൊരുക്കുന്ന ഒാൺലൈൻ ഗെയിമുകൾ കളിക്കാൻ സൗകര്യമൊരുക്കിയെന്ന്​​ ചൂണ്ടിക്കാട്ടിയാണ്​ പേടിഎം ആപ്പിനെ പ്ലേസ്റ്റോറില്‍ നിന്ന് ഗൂഗ്ള്‍ പുറത്താക്കിയത്​.

ഇതിന്​ മറുപടിയുമായി പേടിഎം അധികൃതർ ട്വിറ്ററിലെത്തി. 'നിങ്ങളുടെ എല്ലാവരുടേയും പണം പൂർണ്ണമായും സുരക്ഷിതമാണ്​. പഴയതുപോലെ തന്നെ ആപ്പിലെ സേവനങ്ങൾ ആസ്വദിക്കാനും സാധിക്കും. -കമ്പനി അവരുടെ ഒൗദ്യോഗിക ട്വിറ്റർ ഹാൻറിലിലൂടെ അറിയിച്ചു.

പ്രതിമാസം അഞ്ച് കോടിയിലധികം സജീവ ഇടപാടുകാരാണ് പേടിഎമ്മിനുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്​. ട്വിറ്റർ യൂസർമാരാണ്​ പേടിഎം പ്ലേസ്​റ്റോറിൽ കാണാനില്ലെന്ന്​ ആദ്യമായി റിപ്പോർട്ട്​ ചെയ്തത്​. പേടിഎം വാലറ്റും, ഫസ്റ്റ് ഗെയിംസ് ആപ്പുമാണ്​ പ്ലേസ്റ്റോറില്‍ നിന്ന് നീക്കംചെയ്​തത്​. പേടിഎം ഫോര്‍ ബിസിനസ്, പേടിഎം മാള്‍, പേടിഎം മണി എന്നിവയെല്ലാം പ്ലേ സ്റ്റോറില്‍ ഇപ്പോഴും ലഭ്യമാണ്. അതേസമയം, ആപ്പിള്‍ ആപ് സ്റ്റോറില്‍ ആപ്ലിക്കേഷന്‍ ഇപ്പോഴും ലഭ്യമാണ്.

​പുതിയ ചൂതാട്ട നയങ്ങളുടെ ഭാഗമായാണ്​ ഗൂഗ്​ൾ ആപ്പ്​ നീക്കം ചെയ്​തത്​. െഎ.പി.എൽ മത്സരം തുടങ്ങാനിരിക്കെയാണ്​ ഗൂഗ്​ളി​െൻറ നടപടിയെന്നതും ശ്രദ്ദേയമാണ്​. പുതിയ ചൂതാട്ട നയങ്ങളെ കുറിച്ച്​ കമ്പനി ബ്ലോഗിലൂടെ വിശദീകരിച്ചു. ഒാൺലൈൻ കാസിനോ തങ്ങൾ അനുവദിക്കില്ലെന്നും സ്​പോർട്​സ്​ വാതുവെപ്പുകൾക്ക്​ സൗകര്യമൊരുക്കുന്ന ചൂതാട്ട ആപ്പുകളെ പിന്തുണക്കില്ലെന്നും ഗൂഗ്​ൾ അറിയിച്ചു.

ഉപയോക്​താവിന്​ പണം സമ്മാനം നൽകുന്ന പേയ്​ഡ്​ ഗെയിമുകൾക്കായുള്ള പ്രത്യേക വെബ്​ സൈറ്റ്​ ലിങ്കുകൾ പ്ലേസ്​റ്റോറിലെ ഒരു ആപ്പിന്​ നൽകാൻ അനുവാദമില്ലെന്നും അത്​ തങ്ങളുടെ പോളിസിക്ക്​ വിരുദ്ധമാണെന്നും ബ്ലോഗിൽ പറയുന്നുണ്ട്​. ഉപഭോക്താക്കള്‍ക്ക്​ അപകടങ്ങള്‍ ഉണ്ടാകുന്നത്​ ഒഴിവാക്കാനാണ്​ ഗൂഗ്​ൾ പുതിയ നയങ്ങള്‍ അവതരിപ്പിച്ചത്​. ചട്ടം ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടതോടെ ഡെവലപ്പറെ അക്കാര്യം അറിയിച്ചു. നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടും വരെ ആപ്പ് പ്ലേസ്റ്റോറിലുണ്ടാവില്ല". -ഗൂഗ്​ൾ വ്യക്​തമാക്കി.


Latest Video:

:
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:googlePaytmplaystore
Next Story