Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസ്വകാര്യ ആശുപത്രികളിൽ...

സ്വകാര്യ ആശുപത്രികളിൽ മുറി വാടകക്ക് പരിധി ഏർപ്പെടുത്തണം: നിർദേശവുമായി പാർലമെന്‍ററി സമിതി

text_fields
bookmark_border
സ്വകാര്യ ആശുപത്രികളിൽ മുറി വാടകക്ക് പരിധി ഏർപ്പെടുത്തണം: നിർദേശവുമായി പാർലമെന്‍ററി സമിതി
cancel

ന്യൂഡൽഹി: വലിയ മെട്രോ നഗരങ്ങളിൽ സ്വകാര്യ ആശുപത്രികളിലെ അടിസ്ഥാന മുറി വാടക സമീപപ്രദേശങ്ങളിലെ ത്രീ സ്റ്റാർ ഹോട്ടൽ മുറിയുടെ ശരാശരി നിരക്കിൽ കവിയാൻ പാടില്ലെന്ന് പാർലമെന്‍ററി സമിതി ശുപാർശ ചെയ്തു. ഈ മാനദണ്ഡം നിർബന്ധമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. അടിസ്ഥാന മുറി വാടകക്ക് പുറമെ റസിഡന്‍റ് ഡോക്ടർ, നഴ്സിങ്, ഡിസ്പോസിബിൾ സാധനങ്ങൾ, ഭക്ഷണം, അലക്കു കൂലി എന്നിവ ഈ നിരക്കിനൊപ്പം ചേർക്കാവുന്നതാണെന്നും സമിതി വ്യക്തമാക്കി.

പാർലമെന്‍ററി കമ്മിറ്റിയുടെ ശുപാർശകൾ

  • മെട്രോ നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളിലെ മുറി നിരക്കുകൾ അടിയന്തരമായി ക്രമീകരിക്കേണ്ടതുണ്ടെന്ന് ആരോഗ്യ കുടുംബക്ഷേമ പാർലമെന്‍ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ 176ാമത് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സങ്കീർണമായ ചികിത്സകൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ രോഗികൾക്ക് കൃത്യവും നിയമപരമായി ബാധകവുമായ ചികിത്സാ ചെലവിന്‍റെ കണക്ക് ആശുപത്രികൾ നൽകണമെന്ന് സർക്കാർ നിർദ്ദേശിക്കണം. ചികിത്സാ ചെലവുകൾ മനസിലാക്കാൻ സഹായിക്കുന്നതിനായി ആശുപത്രികളിൽ പ്രത്യേക ഫിനാൻഷ്യൽ നാവിഗേറ്റർമാരെ നിയമിക്കണം.
  • സ്വകാര്യ ചികിത്സക്കാ‍യി ആളുകൾക്ക് വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ആശുപത്രി വാസത്തിനായി ഒരാൾക്ക് വരുന്ന ശരാശരി ചെലവ് 34,064 രൂപയാണ്. 10 മുതൽ 13 ശതമാനം വരെയാണ് നിലവിലെ വർധനവ്. മുറി വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ മാറിവരുന്ന ബില്ലിങ് രീതികൾ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
  • പ്രിവന്റീവ് സ്ക്രീനിങ്, രോഗ നിർണയം, ചികിത്സ എന്നിവ ഉൾക്കൊള്ളുന്ന 'കണ്ടിന്യൂം ഓഫ് കെയർ' പാക്കേജുകൾ കൊണ്ടുവരണമെന്നും കാൻസർ പോലുള്ള വലിയ രോഗങ്ങൾക്ക് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൻസിബിലിറ്റി, ജീവകാരുണ്യ ഗ്രാന്‍റുകൾ എന്നിവ ഉപയോഗിച്ച് 'നാഷനൽ അല്ലെങ്കിൽ സ്റ്റേറ്റ് ഹെൽത്ത്കെയർ കോർപ്പസ് ഫണ്ട്' രൂപീകരിക്കണമെന്നും സമിതി നിർദേശിക്കുന്നുണ്ട്.
  • ആയുഷ്മാൻ ഭാരത് പദ്ധതിക്ക് കീഴിലുള്ള എല്ലാ ആശുപത്രികളിലും അമൃത്, ജൻ ഔഷധി ഫാർമസികൾ നിർബന്ധമാക്കണം. സർക്കാർ ആശുപത്രികളിൽ ഉയർന്ന വിലയുള്ള സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ 'സീറോ-സ്റ്റോക്ക്ഔട്ട് പോളിസി' നടപ്പിലാക്കണം. സുതാര്യത ഉ‍റപ്പുവരുത്തുന്നതിനും വ്യാജ ബില്ലിങ് തടയുന്നതിനുമായി സ്വകാര്യ ആശുപത്രികളെ 'നാഷണൽ ഹെൽത്ത് ക്ലെയിംസ് എക്സ്ചേഞ്ചിൽ' ഉൾപ്പെടുത്തണമെന്നും സമിതി ശുപാർശ ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:treatment expenseRoom renthospital room
News Summary - Parliamentary panel recommends regulate room rents in private hospitals
Next Story