ഓസ്കാർ േട്രഡിങ് ആൻഡ് ടെക്നിക്കൽ സർവിസ് ഷോറൂം ബർവ വില്ലേജിൽ
text_fieldsഓസ്കാർ േട്രഡിങ് ആൻഡ് ടെക്നിക്കൽ സർവിസസിന്റെ പുതിയ ഷോറൂം ബർവാ വില്ലേജിൽ ഉദ്ഘാടനം നിർവഹിക്കുന്നു
ദോഹ: പ്രമുഖ കോമേഴ്സ്യൽ കിച്ചൻ ആൻഡ് സൂപ്പർമാർക്കറ്റ് എക്യുപ്മെന്റ്സ് ദാതാക്കളായ ഓസ്കാർ േട്രഡിങ് ആൻഡ് ടെക്നിക്കൽ സർവിസസിന്റെ ഏറ്റവും പുതിയ ഷോറൂം ബർവാ വില്ലേജിൽ പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ച നടന്ന ചടങ്ങിൽ സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് ചെയർമാൻ അബൂബക്കർ മടപ്പാട്ട്, സഫാരി ഗ്രൂപ്ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ, ഓസ്കാർ മാനേജിങ് പാർട്ണേഴ്സ് കരീം കെ.ടി.കെ, സാബിത്ത് അലി എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. മറ്റ് സഫാരി ഗ്രൂപ് ഓഫ് കമ്പനീസ് മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
കോമേഴ്സ്യൽ കിച്ചൻ ആൻഡ് സൂപ്പർമാർക്കറ്റ് എക്യുപ്പ്മെന്റ്സ് സെയിൽസിൽ ഒട്ടേറെ വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഓസ്കാർ മികച്ച രീതിയിലുള്ള സേവനമാണ് ഖത്തറിൽ നടത്തിവരുന്നത്. കൂടാതെ കോമേഴ്സ്യൽ കിച്ചൻ, റഫ്രിജറേഷൻ ആൻഡ് സൂപ്പർമാർക്കറ്റ് എക്യുപ്പ്മെന്റ്സ് ശൃംഖലയിലെ ലോകോത്തര ബ്രാൻഡുകളും സ്പെയർ പാർട്സുകളും ഓസ്കാറിൽ ലഭ്യമാണെന്നും മാനേജ്മെന്റ് പ്രതിനിധികൾ അറിയിച്ചു.

