'ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ തുടങ്ങി
text_fields‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി’ കോൺഫറൻസിന്റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ അഡ്വ. അബ്ദുൽ വാഹിദ് ശൈഖ്, സാജിദ് അൻസാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി’ കോൺഫറൻസിന്റെ ഭാഗമായ ‘ഓറഞ്ച് ജംപ് സ്യൂട്ട്’ എക്സിബിഷൻ ആരംഭിച്ചു. മുംബൈ ട്രെയിൻ സ്ഫോടന കേസിൽ പ്രതിചേർക്കപ്പെട്ട് നീണ്ട കാലത്തെ ജയിൽ വാസത്തിനുശേഷം വെറുതെ വിട്ട അഡ്വ. അബ്ദുൽ വാഹിദ് ശൈഖ്, സാജിദ് അൻസാരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
നവീദ് ഖാൻ മുംബൈ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, ജനറൽ സെക്രട്ടറി ഷബീർ കൊടുവള്ളി, അനീഷ് മുല്ലശ്ശേരി, അഫീഫ് ഹമീദ്, ക്യൂറേറ്റർ അബ്ദുല്ല നേമം, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ജമാൽ അസ്ഹരി, കൊച്ചി സിറ്റി സെക്രട്ടറി സുഹൈൽ ഹാഷിം, വനിത വിഭാഗം സംസ്ഥാന സെക്രട്ടറി എം.എ. സാഹിറ, സോളിഡാരിറ്റി ജില്ല പ്രസിഡന്റ് കെ.എസ്. ഫാസിൽ റഹ്മാൻ, കൊച്ചി സിറ്റി പ്രസിഡന്റ് ശറഫുദ്ധീൻ നദ്വി എന്നിവർ സംബന്ധിച്ചു. ശനിയാഴ്ച രാവിലെ എട്ട് മുതൽ ഞായറാഴ്ച രാത്രി പത്തുവരെയാണ് പ്രദർശനം.
സെപ്റ്റംബർ 11ന് ശേഷം അമേരിക്ക ക്യൂബയിൽ ആരംഭിച്ച കുപ്രസിദ്ധ തടങ്കൽ പാളയമായ ഗ്വണ്ടാനമോയിലെ വസ്ത്രമാണ് ഓറഞ്ച് ജംപ് സ്യൂട്ട്. ഭീകരത വിരുദ്ധ യുദ്ധത്തിന്റെ വലിയ പ്രതീകമാണ് ഈ വസ്ത്രം. ഗ്വണ്ടാനമോ മുതൽ നമ്മുടെ നാട്ടിലെ ജയിലറകൾ വരെയുള്ള തടവറകളിൽ നിരപരാധികൾ ക്രൂരമായി പീഡിപ്പിക്കപ്പെടുന്നുണ്ട്.bഇതിന്റെ ആഴം സന്ദർശകർക്ക് അനുഭവപ്പെടുന്ന തരത്തിലാണ് എക്സിബിഷൻ ഒരുക്കിയിരിക്കുന്നത്. ‘ഭീകരത വിരുദ്ധ യുദ്ധം’ എന്ന പേരിൽ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ അതിക്രമങ്ങൾ എക്സിബിഷൻ ആവിഷ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

