Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
One per cent Indians own 20 per cent of national income
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightരാജ്യ വരുമാനത്തിന്‍റെ...

രാജ്യ വരുമാനത്തിന്‍റെ അഞ്ചിലൊന്നിലധികവും അതിസമ്പന്നരായ ഒരു ശതമാനം പേരിൽ; ഉള്ളവനും ഇല്ലാത്തവനും തമ്മിൽ കടുത്ത അന്തരം

text_fields
bookmark_border

ന്യൂഡൽഹി: രാജ്യത്ത്​ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് 2022ലെ​ ആഗോള അസമത്വ റിപ്പോർട്ട്​. 2021ൽ ഇത്​ വർധിച്ചുവെന്നും ചൊവ്വാഴ്ച പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.

ഇന്ത്യയിലെ സമ്പന്നരിൽ ആദ്യ ഒരു ശതമാനത്തിന്‍റെ പ്രതിശീർഷ വരുമാനം മൊത്ത ദേശീയ വരുമാനത്തിന്‍റെ അഞ്ചിലൊന്നിലധികമാണ്​​. ആദ്യ പത്ത്​ ശതമാനത്തിന്‍റെ വരുമാനം മൊത്തം വരുമാനത്തിന്‍റെ 57 ശതമാനവും.

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന 50 ശതമാനം ജനത്തിന്‍റെ ആകെ വരുമാനം, മൊത്തം വരുമാനത്തിന്‍റെ 13 ശതമാനം മാത്രമാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

റിപ്പോർട്ട്​ അനുസരിച്ച്​ ഇന്ത്യയിലെ കുടുംബങ്ങളുടെ ശരാശരി സമ്പത്ത്​ 9,83,010 രൂപയാണ്​. എന്നാൽ അവസാന 50 ശതമാനം ആളുകളുടെ കൈയിൽ ഒന്നുമില്ല, കാരണം അവരുടെ ശരാശരി സമ്പാദ്യം 66,280 രൂപ മാത്രമാണെന്നും കണക്കുകൾ പറയുന്നു.

ഇന്ത്യയിൽ ഇടത്തരക്കാരും ദാരിദ്ര്യത്തിലാണ്​. അവരുടെ പക്കലുള്ള ശരാശരി സ്വത്ത്​ 7,23,930 രൂപയാണ്​. അതായത്​ ഇവരുടെ കൈയിൽ 29.5 ശതമാനം സ്വത്ത്​ മാത്രം.

ആദ്യ പത്ത്​ ശതമാനത്തിന്‍റെ പക്കൽ 65 ശതമാനം ആസ്​തിയും ആദ്യ ഒരു ശതമാനത്തിന്‍റെ പക്കൽ 33 ശതമാനം ആസ്​തിയുമുണ്ട്​. ആദ്യ 10 ശതമാനം പേരുടെ ആസ്​തി 63.54 ലക്ഷമാണ്​. അതിസമ്പന്നരായ ഒരു ശതമാനത്തിന്​ ശരാശരി​ 3.24​ കോടി രൂപയുടെ ആസ്​തിയുണ്ട്​.

രാജ്യത്ത്​ ലിംഗ അസമത്വവും വർധിക്കുന്നതായി കണക്കുകൾ പറയുന്നു. ഇന്ത്യയിൽ സ്​ത്രീകളുടെ വരുമാനവിഹിതം 18 ശതമാനമാണ്​. ഇത്​ ഏഷ്യൻ ശരാശരിക്കും താഴെയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:National IncomeInequalityWorld Inequality Report
News Summary - One per cent Indians own 20 per cent of national income
Next Story