Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലൈഫ്​ മിഷനിൽ ലക്ഷം...

ലൈഫ്​ മിഷനിൽ ലക്ഷം വീടുകൾ കൂടി; ക്ഷേമ പെൻഷൻ 1600 രൂപയാക്കി

text_fields
bookmark_border
ലൈഫ്​ മിഷനിൽ ലക്ഷം വീടുകൾ കൂടി; ക്ഷേമ പെൻഷൻ 1600 രൂപയാക്കി
cancel

തിരുവനന്തപുരം: ഇടതു സർക്കാറിന്‍റെ പ്രധാന സാമൂഹിക ക്ഷേമ പദ്ധതികളിലൊന്നായ ലൈഫിൽ അടുത്ത സാമ്പത്തിക വർഷത്തിലും കൂടുതൽ വീടുകൾ അനുവദിച്ച്​ ബജറ്റ്​. ലക്ഷം വീടുകൾ കൂടി ലൈഫിന്‍റെ ഭാഗമായി അടുത്ത വർഷം അനുവദിക്കും. ഇതിൽ പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾക്ക്​ പ്രത്യേക പരിഗണനയുണ്ടാകും​.

40,000 പട്ടികജാതി വിഭാഗക്കാർക്കും 12,000 പട്ടിക വിഭാഗക്കാർക്കുമായിരിക്കും ലൈഫ്​ വഴി വീടു നൽകുക. ഇതിനായി 2080 കോടിയാണ്​ സർക്കാർ ബജറ്റിൽ വകയിരുത്തിയിരിക്കുന്നത്​. ലോട്ടറി തൊഴിലാളികളുടെ ഭവന പദ്ധതിക്കായി ലൈഫ്​ ബംപർ എന്ന പേരിൽ​ ലോട്ടറി ആരംഭിക്കുമെന്നും തോമസ്​ ഐസക്​ വ്യക്​തമാക്കി.

ഇതിനൊപ്പം സർക്കാർ ക്ഷേമ പെൻഷനും ഉയർത്തിയിട്ടുണ്ട്​. 1600 രൂപയായാണ്​ ക്ഷേമ പെൻഷൻ ഉയർത്തിയത്​. വർധിപ്പിച്ച തുക ഏപ്രിൽ ഒന്ന്​ മുതൽ വിതരണം ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അങ്കണവാടി ജീവനക്കാർ, സ്​കൂളുകളിലെ പാചക തൊഴിലാളികൾ, ആയമാർ, ആശവർക്കർമാർ കുടുംബശ്രീ സി.ഡി.എസ്​ അംഗങ്ങൾ, സി.ഡി.എസ്​ ചെയർമാൻ എന്നിവർക്കെല്ലാം പ്രത്യേക ആനുകൂല്യങ്ങളും ബജറ്റ്​ നൽകുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:life missionKerala Budget 2021
News Summary - One lakh more houses in Life Mission; The welfare pension has been increased
Next Story