നൂര്‍ അല്‍ ഷിഫയുടെ പുതിയ ശാഖ സലാല സൗത്ത് സാദയിൽ തുടങ്ങി
text_fieldsസലാല സൗത്ത് സാദയിലെ നൂര്‍ അല്‍ ഷിഫയുടെ പുതിയ ശാഖ
സലാല: ആതുരസേവനരംഗത്ത് ഒന്നരപ്പതിറ്റാണ്ടിന്റെ പാരമ്പര്യം പിന്നിടുമ്പോള്‍ നൂര്‍ അല്‍ ഷിഫയുടെ പുതിയ ശാഖ സലാലയില്‍ സൗത്ത് സാദയിലുള്ള അല്‍ സുല്‍ത്താന്‍ തൈമൂര്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഗൈനക്കോളജി, ജനറല്‍ മെഡിസിന്, ഡന്റല്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നീ വിഭാഗങ്ങളില്‍ വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കുന്നതോടൊപ്പം മികച്ച ലബോറട്ടറി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ലിനിക്കിനോടുചേര്ന്ന് കൂടുതല്‍ സൗകര്യങ്ങളോടെ ഫാര്‍മസിയും പ്രവര്‍ത്തിക്കുന്നുണ്ട്.
രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരുമണിവരെയും വൈകീട്ട് 4.30മുതല്‍ രാത്രി പത്തുവരെയുമാണ് ക്ലിനിക്ക് തുറന്നു പ്രവര്‍ത്തിക്കുന്നത്.
ക്ലിനിക്കില്‍ വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്കുചെയ്യാനുള്ള വിശാലമായ സൗകര്യം ഇവിടുത്തെ പ്രത്യേകതയാണ്. നൂര്‍ അല്‍ ഷിഫയ്ക്ക് നിലവില്‍ തുംറൈത്തിലും സലാലയിലും ക്ലിനിക്കുകളും സലാല, സാദ, ഔക്കത്ത്, നോര്‍ത്ത സാദ, മബേല (മസ്കത്ത്) എന്നീ സ്ഥലങ്ങളില്‍ നൂതന സൗകര്യത്തോടെ ഫാര്‍മസികളും പ്രവര്‍ത്തിക്കുന്നു.
പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഒമാന്റെ ഇതര ഭാഗങ്ങളില്‍ ക്ലിനിക്കുകളും ഫാര്‍മസികളും തുടങ്ങാന്‍ പദ്ധതിയുണ്ടെന്നും മാനേജ്മെന്റ് ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

