Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ-കോസ്റ്റ് ഇ.എം.ഐ vs ഒറ്റത്തവണ പേയ്‌മെന്‍റ്: എപ്പോഴാണ് തവണകളായി വാങ്ങുന്നത് ലാഭകരമാകുന്നത്?

text_fields
bookmark_border
നോ-കോസ്റ്റ് ഇ.എം.ഐ vs ഒറ്റത്തവണ പേയ്‌മെന്‍റ്: എപ്പോഴാണ് തവണകളായി വാങ്ങുന്നത് ലാഭകരമാകുന്നത്?
cancel

സ്മാർട്ട്‌ഫോണുകൾ, ടെലിവിഷനുകൾ, ഗൃഹോപകരണങ്ങൾ എന്നിവക്ക് ഉത്സവകാല വിൽപ്പനയോടനുബന്ധിച്ച് നോ-കോസ്റ്റ് ഇ.എം.ഐ സ്കീമുകൾ ലഭ്യമാകുന്നതിനാൽ, മുഴുവൻ തുകയും ഒറ്റത്തവണയായി നൽകുന്നതിന് പകരം പല മാസങ്ങളിലായി തവണകളായി അടയ്ക്കാൻ ഉപഭോക്താക്കൾ പ്രലോഭിപ്പിക്കപ്പെട്ടേക്കാം. എന്നാൽ, പലിശ ഈടാക്കുന്നില്ല എന്ന് പരസ്യത്തിൽ പറയുന്നതുകൊണ്ട് മാത്രം ഒരു ഇ.എം.ഐ ഓഫർ ഏറ്റവും ചെലവ് കുറഞ്ഞ ഓപ്ഷൻ ആകണമെന്നില്ല.

ആകെ നൽകേണ്ട തുക, ഒറ്റത്തവണ പണമായി നൽകുമ്പോൾ ലഭിക്കുന്ന കിഴിവുകൾ, അധിക ഫിനാൻസിങ് ചാർജുകൾ, പണം കൈയിൽ വെക്കുന്നത് വഴി എന്തെങ്കിലും അർഥവത്തായ സാമ്പത്തിക നേട്ടം ലഭിക്കുന്നുണ്ടോ എന്നിവയെ ആശ്രയിച്ചായിരിക്കണം തീരുമാനമെടുക്കേണ്ടതെന്ന് സാമ്പത്തിക വിദഗ്ദർ പറയുന്നു.

ഇ.എം.ഐ മാത്രമല്ല, യഥാർഥ ചെലവും വിലയിരുത്തുക

പ്രോസസിങ് ഫീസ്, ബാധകമായ ചാർജുകളിലെ ജി.എസ്.ടി, ഏതെങ്കിലും പലിശയിനം, തവണകൾ തെരഞ്ഞെടുക്കുമ്പോൾ നഷ്ടപ്പെടുന്ന കിഴിവുകൾ എന്നിവയുൾപ്പെടെ രണ്ട് പേയ്‌മെന്‍റ് ഓപ്ഷനുകൾക്ക് കീഴിലുമുള്ള മൊത്തത്തിലുള്ള ചെലവ് ഉപഭോക്താക്കൾ താരതമ്യം ചെയ്യണം.

60,000 രൂപയുടെ ഫോൺ വാങ്ങുമ്പോൾ നോ-കോസ്റ്റ് ഇ.എം.ഐക്ക് 500 രൂപ പ്രോസസിങ് ഫീസും ജി.എസ്.ടി വരികയും വരികയും, ഒറ്റത്തവണ പണം നൽകുമ്പോൾ ഉപഭോക്താവിന് 3,000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുകയും ചെയ്താൽ, ഇ.എം.ഐ വഴിയുള്ള യഥാർഥ ചെലവ് 60,590 രൂപയായി വരും. അതേസമയം ഒറ്റത്തവണ പണം നൽകുമ്പോൾ അത് 57,000 രൂപയാണ്. ഇതിലെ വ്യത്യാസം 3,590 രൂപയാണ്.

എപ്പോഴാണ് നോ-കോസ്റ്റ് ഇ.എം.ഐ ലാഭകരമാകുന്നത്?

രണ്ട് പേയ്‌മെന്റ് ഓപ്ഷനുകളിലും ഉൽപ്പന്നത്തിന്‍റെ വില ഒന്നുതന്നെയായിരിക്കുകയും, അധിക ചാർജുകൾ വളരെ കുറവായിരിക്കുകയും, പണം കൈവശം സൂക്ഷിക്കാൻ ഉപഭോക്താവിന് വ്യക്തമായ കാരണമുണ്ടായിരിക്കുകയും ചെയ്യുമ്പോൾ നോ-കോസ്റ്റ് ഇ.എം.ഐ പരിഗണിക്കാവുന്നതാണ്.

ഫിനാൻസിങ് വഴി നഷ്ടപ്പെടുന്ന പ്രോസസിങ് ഫീസ്, നികുതികൾ, കിഴിവുകൾ എന്നിവയേക്കാൾ പണം കൈവശം സൂക്ഷിക്കുന്നതിന്‍റെ സാമ്പത്തിക മൂല്യം കൂടുതലാണെങ്കിൽ ഇ.എം.ഐ പ്രയോജനകരമാണ്. മതിയായ സമ്പാദ്യമുള്ള ഉപഭോക്താക്കൾ അടിയന്തിര ആവശ്യങ്ങൾക്കായി പണം കൈവശം വെക്കാനോ, അല്ലെങ്കിൽ തങ്ങളുടെ വരുമാനത്തിൽ നിന്ന് ഇ.എം.ഐ അടയ്ക്കുന്നതോടൊപ്പം ആ പണം പലിശ ലഭിക്കുന്ന സേവിങ്സ് അക്കൗണ്ടിലോ നിക്ഷേപ ഫണ്ടിലോ നിക്ഷേപിക്കാനോ താൽപ്പര്യപ്പെട്ടേക്കാം. എന്നാൽ ഈ ക്രമീകരണം സാമ്പത്തിക നേട്ടം നൽകണമെങ്കിൽ, കൈവശം വെച്ചിരിക്കുന്ന പണത്തിൽ നിന്നുള്ള ആദായം ഇ.എം.ഐയുടെ അധിക ചെലവിനേക്കാൾ കൂടുതലായിരിക്കണം. നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനത്തിന് ബാധകമായ നികുതികളും, തവണകളുടെ സമയക്രമവും ഈ കണക്കുകൂട്ടലിൽ ഉൾപ്പെടുത്തണം. വിപണിയുമായി ബന്ധിപ്പിച്ചിട്ടുള്ള നിക്ഷേപങ്ങളിൽ നിന്നുള്ള വരുത്താനം ഉറപ്പുള്ളതല്ല, അതിനാൽ അവയെ ഉറപ്പായ ലാഭമായി കണക്കാക്കരുത്.

ചികിത്സാ ചെലവുകൾ, ജോലി നഷ്ടപ്പെടൽ അല്ലെങ്കിൽ മറ്റ് അപ്രതീക്ഷിത ചെലവുകൾ എന്നിവയ്ക്കായി ഒരു എമർജൻസി ഫണ്ട് നിലനിർത്താൻ ആഗ്രഹിക്കുന്നവർക്ക് പഇ.എം.ഐ ഓപ്ഷൻ ഗുണം ചെയ്യും. ഒറ്റത്തവണ പണം നൽകുമ്പോൾ സമ്പാദ്യജത്തിൽ പെട്ടെന്നുണ്ടാകുന്ന കുറവ് ജീവതിത്തെ ബാധിക്കാതിരിക്കാൻ ഇത് സഹായിക്കും.

എന്നാൽ, പ്രതിമാസ തുക താങ്ങാനാവുന്നതാണെന്ന് തോന്നുന്നതുകൊണ്ട് മാത്രം ഉപഭോക്താക്കൾ തവണ വ്യവസ്ഥ തിരഞ്ഞെടുക്കരുത്. ഇത് ഒന്നിലധികം ഇ.എം.ഐകൾ ഒന്നിച്ചുകൂടുകയും, ക്രെഡിറ്റ് ലഭ്യത പരിമിതപ്പെടുത്തുകയും, അത്യാവശ്യ ചെലവുകൾക്കും പതിവ് സമ്പാദ്യത്തിനും ഉള്ള പണം കുറയ്ക്കുകയും ചെയ്തേക്കാം.

നോ-കോസ്റ്റ് ഇ.എം.ഐ തെരഞ്ഞെടുക്കുന്നതിന് മുമ്പ്, ആകെ നൽകേണ്ട തുക, കാലാവധി, പ്രോസസ് ഫീസ്, ബാധകമായ നികുതികൾ, ഫോർക്ലോഷർ ചാർജുകൾ (മുഴുവൻ തുകയും മുൻകൂട്ടി അടച്ചു തീർക്കുമ്പോഴുള്ള ഫീസ്), തിരിച്ചടവ് മുടങ്ങിയാൽ ഉള്ള പിഴകൾ എന്നിവ ഉപഭോക്താക്കൾ പരിശോധിച്ചിരിക്കണം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - no cost emi
Next Story