അൽ ഐനിൽ പുതിയ ലുലു ഹൈപ്പർ മാർക്കറ്റ് ആരംഭിച്ചു
text_fieldsഅൽ ഐനിൽ ആരംഭിച്ച ലുലു ഹൈപ്പർ മാർക്കറ്റ് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ
മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്യുന്നു
അൽ ഐൻ: അൽ ഐനിൽ ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പർ മാർക്കറ്റ് പ്രവർത്തനം ആരംഭിച്ചു. സനയ്യക്കടുത്ത അൽ അജയാസിലുള്ള ഹൈപ്പർ മാർക്കറ്റ് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ മുൻ അംഗം ശൈഖ് സാലെ ബൽറക്കാദ് അൽ അമേരി ഉദ്ഘാടനം ചെയ്തു.
40,000 ചതുരശ്രയടി വിസ്തീർണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ സൂപ്പർമാർക്കറ്റ്, ഹോട്ട് ഫുഡ്സ്, ഫ്രഷ് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ് വിഭാഗം, സ്റ്റേഷനറി തുടങ്ങിയ സെക്ഷനുകളുമുണ്ട്. ലുലു ഗ്രൂപ്പിന്റെ അൽ ഐനിലെ പതിനാറാമത്തെ ഹൈപ്പർ മാർക്കറ്റാണിത്.
അടുത്ത വർഷാവസാനത്തോടെ അൽ ഐനിൽ മൂന്ന് പുതിയ ഹൈപ്പർ മാർക്കറ്റുകൾകൂടി ആരംഭിക്കുമെന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി പറഞ്ഞു. ഉൾപ്രദേശങ്ങളിലെ ഉപഭോക്താക്കൾക്കും ദീർഘദൂരം യാത്ര ചെയ്യാതെ വേണ്ടതെല്ലാം വാങ്ങാനാവുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
ലുലു ഗ്രൂപ് സി.ഇ.ഒ സൈഫി രൂപാവാല, ഡയറക്ടർ എം.എ. സലീം, അൽ ഐൻ റീജനൽ ഡയറക്ടർ ഷാജി ജമാലുദ്ദീൻ എന്നിവർ സംബന്ധിച്ചു.

