20,000 തൊട്ട് നിഫ്റ്റി
text_fieldsമുംബൈ: നാഷനൽ സ്റ്റോക് എക്സ്ചേഞ്ച് സൂചിക (നിഫ്റ്റി) ആദ്യമായി 20,000 പോയന്റ് തൊട്ടു. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപന തുടരുമ്പോഴും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങലിന്റെ കരുത്തിലാണ് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നില ഭേദിച്ചത്. സെൻസെക്സ് 528.17 പോയന്റ് ഉയർന്ന് 67,127.08ലും നിഫ്റ്റി 176.4 പോയന്റ് ഉയർന്ന് 19,996.35ലുമാണ് തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
20,008.15ൽ എത്തിയശേഷമാണ് അൽപം താഴ്ന്ന് ഈ നിലയിലെത്തിയത്. തുടർച്ചയായ ഏഴാം ദിവസമാണ് വിപണി ലാഭം നേടുന്നത്. ജി20 ഉച്ചകോടിയുടെ വിജയകരമായ നടത്തിപ്പും പ്രഖ്യാപനങ്ങളും വിപണിക്ക് കരുത്തായി. പണപ്പെരുപ്പത്തിൽ കുറവുണ്ടാകുമെന്ന സൂചനകളും തുണച്ചു. ബി.എസ്.സി മിഡ്കാപ് സൂചിക 1.20 ശതമാനവും സ്മാൾകാപ് സൂചിക 0.70 ശതമാനവും ഉയർന്നു. ഏഷ്യൻ വിപണികൾ സമ്മിശ്ര നില കാണിച്ചപ്പോൾ യൂറോപ്പും യു.എസും ലാഭത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

