മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി; 400 കോടി നൽകണമെന്ന് ആവശ്യം
text_fieldsമുംബൈ: പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. 400 കോടി രൂപ ആവശ്യപ്പെട്ട് മുമ്പ് അയച്ച ഇമെയിൽ അവഗണിച്ചാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ഭീഷണി സന്ദേശം. മുംബൈ പൊലീസാണ് ശനിയാഴ്ച പുതിയ ഇമെയിൽ സന്ദേശം എത്തിയ വിവരം അറിയിച്ചത്.
ഒക്ടോബർ 31നും നവംബർ ഒന്നിനും ഇടയിൽ രണ്ട് ഭീഷണി സന്ദേശങ്ങൾ മുകേഷ് അംബാനിക്ക് ലഭിച്ചിരുന്നു. ഷഹദാബ് ഖാൻ എന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സന്ദേശം അയച്ചിരിക്കുന്നത്. ആദ്യം അയച്ച ഇമെയിലിൽ 20 കോടി നൽകിയില്ലെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നായിരുന്നു ഭീഷണി.
പിന്നീടുള്ള ഇമെയിലുകളിൽ തുക 200 കോടിയായും 400 കോടിയായും ഉയർത്തി. ഒക്ടോബർ 28നാണ് ഇതുമായി ബന്ധപ്പെട്ട് ആദ്യ ഇമെയിൽ വന്നത്. ഇമെയിലുകളുടെ അടിസ്ഥാനത്തിൽ മുകേഷ് അംബാനിയുടെ സുരക്ഷാ ചുമതലക്കാരൻ മുംബൈ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

