Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമോഹൻലാൽ ബ്രാൻഡ്...

മോഹൻലാൽ ബ്രാൻഡ് അംബാസിഡർ; ക്രേസ് ബിസ്ക്കറ്റ്സ് ഇനി ലോകമാകെ

text_fields
bookmark_border
Mohanlal Craze Biscuits Brand Ambassador
cancel

കൊച്ചി: ലോക വിപണിയിലേക്ക് വ്യാപിക്കുന്ന ക്രേസ് ബിസ്ക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ ധാരണാപത്രത്തിൽ ഒപ്പു വെച്ചു. ക്രേസ് ബിസ്ക്കറ്റ്സിന്റെ 38 വർഷത്തെ ചരിത്രത്തിൽ ആദ്യ ബ്രാൻഡ് അംബാസിഡറായി മോഹൻലാൽ ചുമതലയേൽക്കുന്ന ചടങ്ങിൽ ക്രേസ് ചെയർമാൻ അബ്ദുൾ അസീസ് ചൊവ്വഞ്ചേരി, ഡയറക്ടർ അലി സിയാൻ, ബ്രാൻഡ് സ്ട്രാറ്റജിസ്റ്റ് വി.എ. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

“ലോക സഞ്ചാരികൾ രുചി തേടി വന്ന മഹാഭൂമികയാണ് ഇന്ത്യ. ഇവിടെ നിന്നും ക്രേസ് ലോകത്തേക്ക് സഞ്ചരിക്കുകയാണ്. രാജ്യത്തിനാകെ അഭിമാനകരമായ ഈ യാത്രയിൽ ക്രേസ് ബിസ്ക്കറ്റിനൊപ്പം ഞാനും പങ്കുചേരുകയാണ്“- മോഹൻലാൽ പറഞ്ഞു.

“ക്രേസ് ബിസ്ക്കറ്റിന് ലോകമാകെ സ്വീകാര്യത ലഭിക്കുക എന്ന ദൗത്യത്തിന് ഒപ്പമാണ് ലാലേട്ടൻ പങ്കുചേരുന്നത്. എക്കാലത്തും നല്ല രുചിയുടെ അംബാസിഡറാണ് അദ്ദേഹം. ക്രേസിനെ ലോകത്തിന് പ്രിയങ്കരമാക്കാൻ ലാലേട്ടന് സാധിക്കും എന്ന് ഉറപ്പാണ്“- അബ്ദുൾ അസീസ് ചൊവ്വഞ്ചേരി പറഞ്ഞു.

“ക്രേസിന്റെ എക്കാലത്തെയും പ്രിയങ്കരമായിരുന്ന ശ്രേണി, ക്രീം ബിസ്ക്കറ്റ്സ് വിവിധ രുചിഭേദങ്ങളിൽ ഉടൻ വിപണിയിൽ എത്തും" - ഡയറക്ടർ അലി സിയാൻ പറഞ്ഞു.

രാജ്യത്തെ ഒന്നാം നിര ബിസ്ക്കറ്റ് ബ്രാൻഡായി ജനപ്രിയത നേടിയ ക്രേസ് ബിസ്ക്കറ്റിനെ ആസ്കോ ഗ്ലോബൽ ഏറ്റെടുത്താണ് ലോകോത്തര നിലവാരത്തിൽ പുനരവതരിപ്പിച്ചത്. കോഴിക്കോട് കിനാലൂരിൽ ഒരു ലക്ഷം ചതുരശ്ര അടിയിൽ കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറിയും അന്താരാഷ്ട്ര നിലവാരമുള്ള പ്രൊഡക്ഷൻ യൂണിറ്റും സ്ഥാപിച്ചാണ് ക്രേസ് വിപണിയിലെത്തിയത്. ക്രേസ് പുറത്തിറക്കിയ 12 വേരിയന്റുകളും വിപണി വിജയം നേടി.

ജിസിസി, ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങളിലായി പടർന്നു കിടക്കുന്ന ബിസിനസ് ശൃംഖലകളുള്ള ആസ്കോ ഗ്ലോബൽ ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ നിർമ്മാണ സംരംഭമാണ് ക്രേസ് ബിസ്ക്കറ്റ്സ്. അതിനൂതന സാങ്കേതിക വിദ്യയും അന്താരാഷ്ട്ര പ്രശസ്തി നേടിയ ഫുഡ് ടെക്നോളജിസ്റ്റുകളും നേരിട്ടു തയ്യാറാക്കുന്ന രുചിക്കൂട്ടുകളും ക്രേസ് ബിസ്ക്കറ്റുകളുടെ പ്രത്യേകതകളാണ്.

ചോക്കോ റോക്കി, ബോർബോൺ, കാരമൽ ഫിംഗേഴ്‌സ്, കാർഡമം ഫ്രഷ്, കോഫി മാരി, തിൻ ആരോറൂട്ട്, മിൽക്ക് ക്രഞ്ച്, കാഷ്യൂ കുക്കി, ബട്ടർ കുക്കി, ഫിറ്റ് ബൈറ്റ് തുടങ്ങിയ 12 വേരിയന്റുകളും, 22 എസ്.കെ.യുകളുമായാണ് ക്രേസ് ബിസ്ക്കറ്റ്സ് ഇപ്പോൾ മാർക്കറ്റിലുള്ളത്. വയനാടൻ കോഫി, മൂന്നാർ ഏലക്ക- ഗ്രാമ്പു തുടങ്ങി കേരളത്തിൽ നിന്നുള്ള തനത് രുചികളിലും ക്രേസ് ബിസ്ക്കറ്റുകളുണ്ട്.

സൗദിയിലേക്കും തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിലേക്കുമാണ് ക്രേസ് ആദ്യഘട്ട കയറ്റുമതി ആരംഭിക്കുന്നത്. ഗുജറാത്തിലും യുപിയിലുമടക്കം ഇന്ത്യയിലെ സുപ്രധാന ബിസ്ക്കറ്റ് കേന്ദ്രങ്ങളിലെല്ലാം ഫുഡ് ആൻഡ് കൺഫക്ഷണറി ഫാക്ടറികൾ ആരംഭിക്കാനും ക്രേസിന് പദ്ധതിയുണ്ട്. ചോക്ലേറ്റ് ക്രീമോടു കൂടിയ ബോർബോൺ, ചോക്ലേറ്റ് കുക്കീസായ ചോക്കോറോക്കി എന്നിവയാണ് ക്രേസ് അവസാനം പുറത്തിറക്കിയ വേരിയന്റുകൾ.

മോഹൻലാൽ ബ്രാൻഡ് അംബാസിഡറായ പരസ്യ ചിത്രങ്ങൾ ഈ മാസം പാലക്കാട് ചിത്രീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MohanlalBrand AmbassadorCraze Biscuits
News Summary - Mohanlal Craze Biscuits Brand Ambassador
Next Story