Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഇന്ന്​ മുതൽ...

ഇന്ന്​ മുതൽ സ്വർണാഭരണങ്ങൾക്ക്​ ഹാൾമാർക്കിങ്ങ്​​ നിർബന്ധം; കൈയിലുള്ള സ്വർണം വിൽക്കാൻ തടസമുണ്ടാവുമോ ?

text_fields
bookmark_border
Gold
cancel

ന്യൂഡൽഹി: സ്വർണഭാരണങ്ങൾക്കള​ ഹാൾമാർക്കിങ്ങ്​ നിർബന്ധമാക്കിയുള്ള ഉത്തരവ്​ ഇന്ന്​ മുതൽ നിലവിൽ വരും. ഹാൾമാർക്കിങ്ങ്​​ ഇല്ലാത്ത സ്വർണാഭരണങ്ങൾ ഇനി മുതൽ വിൽക്കാനാവില്ല. കഴിഞ്ഞ വർഷം നവംബറിലാണ്​ സ്വർണാഭരണങ്ങൾക്ക്​ കേന്ദ്രസർക്കാർ ഹാൾമാർക്കിങ്ങ്​ നിർബന്ധമാക്കുമെന്ന്​ അറിയിച്ചത്​. 2021 ജനുവരി ഒന്ന്​ മുതൽ തീരുമാനം നടപ്പിലാക്കുമെന്നാണ്​ അറിയിച്ചിരുന്നതെങ്കിലും പിന്നീട്​ ഇത്​ നീട്ടുകയായിരുന്നു.

ബ്യൂറോ ഓഫ്​ ഇൻഡ്യൻ സ്​റ്റാൻഡേർഡാണ്​ സ്വർണാഭരണങ്ങൾക്ക്​ ഹാൾമാർക്കിങ്ങ്​ നൽകുന്നത്​. ആഭരണങ്ങളുടെ പരിശുദ്ധി തെളിയിക്കുന്നതിനാണ്​ ഇത്​. പുതിയ നിയമം നടപ്പിലാകുന്നതോടെ 14,18,22 കാരറ്റ്​ സ്വർണാഭരണങ്ങൾക്ക്​ ഹാൾമാർക്കിങ്ങ്​ നിർബന്ധമാവും.

അതേസമയം, ഉപഭോക്​താക്കൾക്ക്​ അവരുടെ കൈവശമുള്ള സ്വർണാഭരണങ്ങൾ വിൽക്കുന്നതിന്​ ഹാൾമാർക്ക്​ നിബന്ധനയില്ല. ഹാൾമാർക്കില്ലാത്ത സ്വർണാഭരണങ്ങളും ആളുകൾക്ക്​ വിൽക്കുകയോ പണയം ​വെക്കുകയോ മാറ്റിയെടുക്കുകയോ ചെയ്യാം. ഇതിന്​ യാതൊരു തടസവും ഉണ്ടാവില്ല.2000 ഏപ്രിലിൽ തന്നെ ഇന്ത്യയിൽ സ്വർണാഭരണങ്ങൾക്ക്​ ഹാൾമാർക്കിങ്ങ്​ നടപ്പാക്കിയിരുന്നുവെങ്കിലും ഭൂരിഭാഗം സ്വർണക്കടകളും ഇത്​ പാലിച്ചിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:goldHallmarking
News Summary - Mandatory gold hallmarking from Today, June 16, 2021: Five quick points on what it means for you
Next Story