Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകോവിഡ് അവസരമാക്കി...

കോവിഡ് അവസരമാക്കി മലയാളി സ്റ്റാർട്ടപ്പ്; ആദ്യ വര്‍ഷം 10 കോടിയുടെ വിറ്റുവരവ്

text_fields
bookmark_border
കോവിഡ് അവസരമാക്കി മലയാളി സ്റ്റാർട്ടപ്പ്; ആദ്യ വര്‍ഷം 10 കോടിയുടെ വിറ്റുവരവ്
cancel
camera_alt

 ജിജി ഫിലിപ്പ്​, അഭിലാഷ് വിജയൻ, ഹബീബ് റഹ്മാൻ

കോവിഡ്​ കാലത്തും കൊള്ളലാഭം കൊയ്യുന്ന കച്ചവട വിപണിയെ പൊളിച്ചെഴുതി യുവ സംരംഭകർ. കൊച്ചി സ്വദേശി ജിജി ഫിലിപ്പ്​ സുഹൃത്തുക്കളായ അഭിലാഷ് വിജയൻ, ഹബീബ് റഹ്മാൻ എന്നിവർക്കൊപ്പം ചേർന്നാണ്​​ വേറിട്ട സംരംഭത്തിന്​ തുടക്കമിട്ടത്​. കുറഞ്ഞ വിലയിൽ കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ ആവശ്യക്കാരിലെത്തിക്കുകയാണ്​​ ലക്ഷ്യം. ആ ലക്ഷ്യം നിറവേറിയത്​ വഴി കേരളതീരത്ത്​ പുതിയ ഇ-കോമേഴ്​സ്​ സ്​ഥാപനത്തിന് കൂടി പിറവിയെടുക്കുകയായിരുന്നു. അതാണ്​ ഡയഗണ്‍കാര്‍ട്ട് (diaguncart.com).

സ്വപ്​ന സാക്ഷാത്​കാരം

സ്വന്തം സംരംഭം എന്നത്​ സ്വപ്​നമായിരുന്നു​. ഒരിക്കൽ മാസ്‌കും സാനിറ്റൈസറും വാങ്ങാന്‍ കടയില്‍ ചെന്നപ്പോഴുണ്ടായ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെച്ചതിലൂടെയാണ്​ ഡയഗണ്‍കാര്‍ട്ട് പിറവിയെന്ന്​ സി.ഇ.ഒയും കോ-ഫൗണ്ടറുമായ ജിജി ഫിലിപ്പ് പറഞ്ഞു.

ഡല്‍ഹിയില്‍നിന്ന് പതിനഞ്ചിനം കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ വാങ്ങി. ചെറിയ സൈറ്റില്‍ പ്രദര്‍ശിപ്പിച്ചു. ഫേസ്ബുക്കില്‍ സൈറ്റി​‍െൻറ ലിങ്ക് ഉള്‍പ്പെടെ പ്രമോട്ട് ചെയ്തു. വിലക്കുറവായിരുന്നു മുഖ്യ ആകര്‍ഷണം. പ്രതീക്ഷിച്ചതിലുമേറെ സ്വീകാര്യത ലഭിച്ചു. ഓര്‍ഡര്‍ ചെയ്യാനായി വിളിക്കുന്നവര്‍ വില കേള്‍ക്കുമ്പോള്‍ പണം മുന്‍കൂറായി തരാന്‍ പോലും തയാറായിരുന്നെന്ന് ഡയഗൺകാർട്ട് കോ-ഫൗണ്ടറും സി.എഫ്.ഒയുമായ ഹബീബ് റഹ്‌മാൻ പറയുന്നു.

→ വളര്‍ച്ചയുടെ ആദ്യപടി

കാര്യമായ മൂലധന നിക്ഷേപമോ മുന്നൊരുക്കമോ ഇല്ലാതെ തുടങ്ങിയ ശ്രമം വിജയം കണ്ടതോടെ വിപുലമാക്കാന്‍ തീരുമാനിച്ചു. സാധാരണ ഇ-കോമേഴ്‌സ് സൈറ്റ് ഉണ്ടാക്കി പ്രവര്‍ത്തനസജ്ജമാക്കിയെടുക്കാന്‍ ഒരുവര്‍ഷത്തോളം കാത്തിരിപ്പും പണച്ചെലവും ആവശ്യമാണ്. അതിനു നിൽക്കാതെ ഓപണ്‍ സോഴ്‌സിലായിരുന്നു സൈറ്റ് നിര്‍മിച്ചത്. രണ്ടുദിവസം കൊണ്ട് സൈറ്റ് പ്രവര്‍ത്തന സജ്ജമായി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെര്‍ച്വല്‍ ഓഫിസും ക്രമീകരിച്ചു.

സ്പീഡ് പോസ്​റ്റും ഡി.ടി.ഡി.സിയും മറ്റ് കൊറിയര്‍ കമ്പനികളുമായി സഹകരിച്ച് ഉൽപന്നങ്ങള്‍ കസ്​റ്റമേഴ്‌സില്‍ എത്തിക്കാനുള്ള വിതരണ ശൃംഖല ഒരുക്കി. ആദ്യഘട്ടം നാല്‍പതോളം പ്രൊഡക്ടുകൾ സൈറ്റില്‍ ലിസ്​റ്റ്​ ചെയ്തു. ഒരുലക്ഷം രൂപയായിരുന്നു അടിസ്ഥാന മൂലധനം.

→ മൂന്നു രൂപക്ക് മാസ്‌ക്

സൈറ്റ് ലോഞ്ചിനൊപ്പം 'മൂന്നു രൂപക്ക്​ കേരളത്തിലെവിടെയും മാസ്‌ക്' എന്ന കാമ്പയിനും ആരംഭിച്ചു. ഡയഗണ്‍കാര്‍ട്ടി​െൻറ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായി ഇത്​ മാറി. അന്നത്തെ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ ഡയഗണ്‍കാര്‍ട്ട് ജനങ്ങള്‍ക്കായി തുറന്നു. പത്രങ്ങൾ കാമ്പയിന് മികച്ച പ്രചാരണം നൽകി. 24 മണിക്കൂറിനുള്ളില്‍ ഉൽപന്നം വീട്ടിലെത്തുമെന്നതും ജനകീയമാക്കി. ഉപഭോക്താക്കളുടെ മികച്ച പിന്തുണ ലഭിച്ചതോടെ കൂടുതല്‍ ഉൽപന്നങ്ങള്‍ സൈറ്റില്‍ ഉള്‍പ്പെടുത്തി. ഓണക്കിറ്റും സ്വീകാര്യത നേടി. മാര്‍ക്കറ്റിനെയും ഉപഭോക്താക്കളെയും വ്യക്തമായി പഠിക്കുകയായിരുന്നു ഒരു വര്‍ഷക്കാലം. മേഖലയിലെ ഉയര്‍ച്ചതാഴ്ചകളെ വ്യക്തമായി മനസ്സിലാക്കാന്‍ ഇക്കാലയളവില്‍ സാധിച്ചു - ഡയഗൺകാർട്ട് സി.ടി.ഒയും കോഫൗണ്ടറുമായ അഭിലാഷ് വിജയൻ പറഞ്ഞു.

ഉൽപന്നങ്ങളുടെ എണ്ണം ആയിരം കടന്നു. അര ലക്ഷത്തിലധികം സംതൃപ്തരായ ഉപഭോക്താക്കളുമായി 10 കോടിയുടെ വാര്‍ഷിക വിറ്റുവരവാണ് ആദ്യ വര്‍ഷം നേടിയത്. വിദേശ വിമാന കമ്പനികളായ ഇത്തിഹാദ്, എമിറേറ്റ്‌സ് എന്നിവക്ക്​ ഇന്ത്യയില്‍ കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ വിതരണം ചെയ്യുന്നതും ഡയഗണ്‍കാര്‍ട്ടാണ്.

→ വിശ്വാസ്യത

കൊച്ചി കേന്ദ്രീകരിച്ചുള്ള ഓഫിസ് അഡ്രസ്സും സമയബന്ധിതമായ വിതരണവും കൃത്യതയും കമ്പനിയെക്കുറിച്ചുള്ള വിശ്വാസ്യത വര്‍ധിപ്പിച്ചു. വില്‍പനാനന്തര സേവനങ്ങളിലെ കാര്യക്ഷമതയും ഉപഭോക്താക്കളുടെ മതിപ്പിന് കാരണമായി. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കസ്​റ്റമര്‍ സർവിസ് സെൻററി​‍െൻറ സേവനം സ്വീകാര്യത വർധിപ്പിച്ചു.

→ വളര്‍ച്ചയുടെ പുതിയ ഘട്ടം

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ 100-200 കോടിയുടെ വില്‍പനയാണ് ലക്ഷ്യം. ഒപ്പം രണ്ടായിരത്തിലധികം തൊഴിലവസരങ്ങളും. 'ഇലക്ട്രോണിക് ഉൽപന്നങ്ങളും ഗൃഹോപകരണങ്ങളും ഉള്‍പ്പെടെ കൂടുതല്‍ പ്രൊഡക്ടുകള്‍ എത്തിക്കുകയാണ് ലക്ഷ്യം. ക്വാളിറ്റിയാണ് മുഖമുദ്ര. 24 മണിക്കൂറിനുള്ളിൽ പ്രൊഡക്ട് കസ്​റ്റമേഴ്​സിലെത്തുമെന്ന് ഉറപ്പുവരുത്തും വിധം സ്വന്തം വിതരണ ശൃംഖലയും യാഥാര്‍ഥ്യമാക്കും. ഇതിനായി സെന്‍ട്രല്‍ വെയര്‍ഹൗസുകളും ഏരിയ വെയര്‍ഹൗസുകളും മൈക്രോ വെയര്‍ഹൗസുകളും ക്രമീകരിക്കും. ലോക്കല്‍ റെപ്രസ​േൻററ്റിവ്മാരിലൂടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:startupmaskdiaguncart.comopportunity
Next Story