ഉത്സവകാല ഓഫറുകളുമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ്; ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ സ്വർണനാണയങ്ങള്‍ നേടാം
text_fieldsമനാമ: വരുംമാസങ്ങളിലെ ആഘോഷങ്ങള്‍ക്ക് തിളക്കമേകി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പ്രത്യേക ഓഫറുകള്‍ പ്രഖ്യാപിച്ചു. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സില്‍നിന്ന് സ്വർണാഭരണങ്ങളും വജ്രാഭരണങ്ങളും വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സ്വർണനാണയങ്ങള്‍ ലഭിക്കുന്നതാണ് പ്രധാന ആകർഷണം. മിഡിലീസ്റ്റ്, ഫാര്‍ ഈസ്റ്റ്, യു.എസ്.എ, യു.കെ എന്നിവിടങ്ങളിലെ എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലറ്റുകളിലും ഓഫര്‍ ലഭ്യമാണ്.
500 ദീനാർ മൂല്യമുള്ള വജ്രാഭരണങ്ങളുടെയും രത്നാഭരണങ്ങളുടെയും പര്‍ച്ചേസിനൊപ്പം ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ഒരു ഗ്രാം സ്വർണനാണയം ലഭിക്കും. കൂടാതെ, 300 ദീനാർ വിലമതിക്കുന്ന വജ്രാഭരണങ്ങള്‍, അല്ലെങ്കില്‍ രത്നാഭരണങ്ങളുടെയും പര്‍ച്ചേസിനൊപ്പം ഉപഭോക്താക്കള്‍ക്ക് അര ഗ്രാം സ്വർണനാണയം ലഭിക്കും. 2023 നവംബര്‍ 12 വരെ ഓഫര്‍ ലഭ്യമായിരിക്കും. ഫെസ്റ്റീവ് ജ്വല്ലറി കലക്ഷന്റെ ഭാഗമായി സ്വർണാഭരണങ്ങള്‍, വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ രൂപകൽപന ചെയ്ത ആകര്‍ഷകമായ ഡിസൈനുകൾ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പുറത്തിറക്കിയിട്ടുണ്ട്.
18 കാരറ്റ് ഗോൾഡ് വിഭാഗത്തിലും സമകാലിക ഫാഷനിൽ രൂപകൽപന ചെയ്ത മോടിയുള്ള ഡിസൈനുകൾ അവതരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത ജ്വല്ലറി ഡിസൈനുകൾക്ക് അവിശ്വസനീയമായ കിഴിവുകൾ ലഭ്യമാണ്. ഉത്സവകാലത്ത് അവതരിപ്പിക്കുന്ന ഓഫറുകള്‍ ഉപഭോക്താക്കള്‍ ഏറെ ആകാംക്ഷയോടെ ഉറ്റുനോക്കാറുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു.
ഉത്സവകാല ഷോപ്പിങ്ങിനൊപ്പം സൗജന്യ സ്വർണനാണയങ്ങള്‍ നേടാനാവുന്നത് ഉപഭോക്താക്കളുടെ ആഘോഷങ്ങള്‍ക്ക് കൂടുതല്‍ തിളക്കമേകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

