മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബഹ്റൈൻ സിറ്റി സെന്ററിൽ പുതിയ ഷോറൂം
text_fieldsമലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബഹ്റൈൻ സിറ്റി സെന്ററിലെ പുതിയ ഷോറൂം ഉദ്ഘാടനം
മനാമ:13 രാജ്യങ്ങളിലായി 350ലധികം ഷോറൂമുകളുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ബഹ്റൈൻ സിറ്റി സെന്ററിൽ പുതിയ ഷോറൂം തുറന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക്ക് അഡ്മിനിസ്ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ ഷോറൂം ഉദ്ഘാടനം ചെയ്തു. മലബാർ ഗോൾഡ് ബഹ്റൈൻ സോണൽ ഹെഡ് മുഹമ്മദ് റഫീഖ്, സീനിയർ മാനേജ്മെന്റ് ടീം അംഗങ്ങൾ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
“ബഹ്റൈനിലെ ജ്വല്ലറി പ്രേമികൾക്കായി പുതിയ ഷോറൂം തുറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ് പറഞ്ഞു. എല്ലാ ആഭരണങ്ങൾക്കും സൗജന്യ ആജീവനാന്ത മെയിന്റനൻസടക്കമുള്ള സേവനങ്ങൾ ഉപഭോക്താക്കൾക്ക് നൽകുന്ന മലബാർ ഗോൾഡ് ബഹ്റൈനിലെ വിശ്വസ്ത ഉപഭോക്താക്കളുടെ വിശ്വാസത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന് ബഹ്റൈനിൽ ഏഴ് ഷോറൂമുകളുണ്ട്. സിറ്റി സെന്റർ ബഹ്റൈൻ, മനാമ ഗോൾഡ് സൂഖ് (2 ഷോറൂമുകൾ), ബാബ് അൽ ബഹ്റൈൻ, റിഫ, ഹിദ്, ജുഫൈർ മാൾ എന്നിവിടങ്ങളിലാണ് ഷോറൂമുകൾ.

