Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഎ​ല്ലാ​വ​രെ​യും...

എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ബ​ജ​റ്റ്​ -എം.​എ. യൂ​സു​ഫ​ലി; സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കും –എം.പി. അഹമ്മദ്

text_fields
bookmark_border
എ​ല്ലാ​വ​രെ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ബ​ജ​റ്റ്​ -എം.​എ. യൂ​സു​ഫ​ലി; സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കും –എം.പി. അഹമ്മദ്
cancel

ദു​ബൈ: സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും പ​രി​ഗ​ണി​ക്കാ​ൻ ശ്ര​മി​ച്ച ബ​ജ​റ്റാ​ണി​തെ​ന്ന്​ ലു​ലു ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സു​ഫ​ലി. ഭ​ക്ഷ്യ സു​ര​ക്ഷ, നൈ​പു​ണ്യ വി​ക​സ​നം തു​ട​ങ്ങി​യ​വ​ക്ക്​ ന​ൽ​കി​യ പ​രി​ഗ​ണ​ന​ പ്ര​ധാ​നമാണ്. 50 പു​തി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ നി​ർ​മാ​ണം, ജ​ല​ഗ​താ​ഗ​ത മേ​ഖ​ല​യു​ടെ വി​ക​സ​നം എ​ന്നി​വ ഇ​ന്ത്യ​യു​ടെ സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ഘ​ട​ന​യി​ൽ വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തും.

ആ​ഗോ​ള ബി​സി​ന​സു​ക​ളു​ടെ​യും നി​ക്ഷേ​പ​ക​രു​ടെ​യും സ്വ​പ്ന കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലേ​ക്ക്​ രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​നം ഉ​യ​ർ​ത്താ​ൻ ബ​ജ​റ്റ്​ ഉ​പ​ക​രി​ക്കും. ഭ​ക്ഷ്യ​സു​ര​ക്ഷ​യാ​ണ് സ​മൂ​ഹ​ത്തി​നും കാ​ർ​ഷി​ക മേ​ഖ​ല​ക്കം ദീ​ർ​ഘ​കാ​ല നേ​ട്ട​മു​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു പ്ര​ധാ​ന മേ​ഖ​ല. ഇ​ന്ത്യ-​ഗ​ൾ​ഫ്​ വ്യാ​പാ​ര ബ​ന്ധ​ത്തെ ബ​ജ​റ്റ്​ ശ​ക്​​തി​പ്പെ​ടു​ത്തും. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന്​ കൂ​ടു​ത​ൽ നി​ക്ഷേ​പ​മി​റ​ക്കാ​നും ബ​ജ​റ്റ്​ ഉ​പ​ക​രി​ക്കു​മെ​ന്ന്​ യൂ​സു​ഫ​ലി പ​റma yusuff aliഞ്ഞു.

സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കും –എം.പി. അഹമ്മദ്

കോ​ഴി​ക്കോ​ട്: ആ​ഗോ​ള സാ​മ്പ​ത്തി​ക​മാ​ന്ദ്യ ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ മു​ന്നോ​ട്ടു കൊ​ണ്ടു പോ​കാ​നു​ള്ള ശ്ര​മ​മാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ​തെ​ന്ന് മ​ല​ബാ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു. സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ വ​ള​രെ ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​യ​തി​നാ​ൽ വ​ലി​യ തോ​തി​ലു​ള്ള സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്താ​ണ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ബ​ജ​റ്റി​ൽ തീ​രു​വ കു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​തി​ന് ധ​ന​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ല. ഇ​ത് നി​രാ​ശ​ജ​ന​ക​മാ​ണ്. ഇ​പ്പോ​ൾ 15 ശ​ത​മാ​ന​മാ​ണ് ഫ​ല​ത്തി​ൽ ഇ​റ​ക്കു​മ​തി തീ​രു​വ. അ​ത് കു​റ​ക്കാ​തെ ക​ള്ള​ക്ക​ട​ത്തും നി​യ​മ​വി​രു​ദ്ധ ക​ച്ച​വ​ട​വും നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യി​ല്ല. പ്ര​ത്യ​ക്ഷ​ത്തി​ൽ കേ​ര​ള​ത്തി​ന് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും ബ​ജ​റ്റി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും എം.​പി. അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ma yusuff alimp ahmedUnion Budget 2023
News Summary - ma yusuff ali and mp ahmed about Union Budget
Next Story