M4 'മലബാറിക്കസ്'; കടൽ കടക്കുന്ന കപ്പയുടെ രുചിമികവ്
text_fieldsകപ്പ അഥവാ മരച്ചീനി മുന്നൂറോളം വെറൈറ്റികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയിൽ മിക്ക ഇനങ്ങളും വ്യാവസായിക ആവശ്യങ്ങളായ
സ്റ്റാർച്ച്, ലിക്വിഡ് ഗ്ലൂക്കോസ് എന്നിവയുടെ നിർമാണത്തിനായി ഉപയോഗിക്കപ്പെടുന്നു. എന്നാൽ, ഭക്ഷ്യയോഗ്യമായ ഇനം ഇതിൽ നാമമാത്രമാണ്. അതിൽ ഏറ്റവും മുന്തിയ ഇനമായി കരുതപ്പെടുന്നത് M4 (മലയം-4) (Malayam-4) എന്ന ഇനമാണ്. ഇത് നല്ല പൊടിയുള്ളതും രുചിയേറിയതും ഏറെ മാർദവം ഉള്ളതുമാണ്. M4 ഇനം കപ്പ വയലുകളിൽ കൃഷിചെയ്യുന്ന നാനൂറോളം കർഷകരുമായി ചേർന്ന് കോൺട്രാക്ട് ഫാമിങ്ങിലൂടെ ഇവ സംഭരിച്ച് സംസ്കരിച്ച ശേഷം 'മലബാറിക്കസ്' എന്ന ബ്രാൻഡിൽ ഗൾഫ് രാജ്യങ്ങളിൽ എത്തിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മേയ് ബോൺ ഫൂഡ് സ്പെഷ്യാലിറ്റീസ് PVT LTD (May born food specialities PVT LTD) എന്ന സ്ഥാപനം. അരൂരിനടുത്തുള്ള ഇവരുടെ അത്യാധുനിക ഫാക്ടറിയിലാണ് കപ്പ സംസ്കരിക്കുന്നത്. ഇവിടെ ISO 22000, HCCP എന്നീ ഫുഡ് സേഫ്റ്റി മാനദണ്ഡങ്ങൾ പാലിച്ചാണ് സംസ്കരണം. കൂടാതെ കർശന കോവിഡ് പ്രോട്ടോക്കോൾ നടപ്പാക്കിയിരിക്കുന്നു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഇൻ ഹൗസ് ലബോറട്ടറികൾ മറ്റൊരു പ്രത്യേകതയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
