Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightലുലു ‘ഇന്ത്യ ഉത്സവ്’...

ലുലു ‘ഇന്ത്യ ഉത്സവ്’ മൂന്നുദിവസം കൂടി

text_fields
bookmark_border
ലുലു ‘ഇന്ത്യ ഉത്സവ്’ മൂന്നുദിവസം കൂടി
cancel
camera_alt

 ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ ആ​രം​ഭി​ച്ച ‘ഇ​ന്ത്യ ഉ​ത്സ​വ്’


അ​ബൂ​ദ​ബി: ഇ​ന്ത്യ​യു​ടെ വൈ​വി​ധ്യ സം​സ്‌​കാ​ര​വും പാ​ര​മ്പ​ര്യ​വും രു​ചി​ക​ളും പ​രി​ച​യ​പ്പെ​ടു​ത്താ​നാ​യി ലു​ലു​വി​ല്‍ ആ​രം​ഭി​ച്ച ‘ഇ​ന്ത്യ ഉ​ത്സ​വ്’ മൂ​ന്നു​ദി​വ​സം കൂ​ടി. ജ​നു​വ​രി 31വ​രെ യു.​എ.​ഇ​യി​ലെ ലു​ലു ഔ​ട്ട്​​ലെ​റ്റു​ക​ളി​ലാ​ണ് ഫെ​സ്റ്റി​വ​ല്‍ ന​ട​ക്കു​ന്ന​ത്. ഇ​ന്ത്യ​യു​ടെ സം​സ്‌​കാ​രം, പാ​ച​ക​രീ​തി​ക​ള്‍, ജീ​വി​ത​ശൈ​ലി, ഫാ​ഷ​ന്‍, ഭ​ക്ഷ​ണ​പാ​നീ​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ടു​ത്ത​റി​യാ​നു​ള്ള അ​വ​സ​ര​മാ​ണ് ‘ഇ​ന്ത്യ ഉ​ത്സ​വ്’. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് മി​ക​ച്ച അ​നു​ഭ​വ​വും ആ​ന​ന്ദ​വും പ​ക​രു​ന്ന​താ​യി​രി​ക്കും ഫെ​സ്റ്റി​വ​ല്‍. ഇ​ന്ത്യ​യി​ലെ ഉ​ൽ​പ​ന്ന​ങ്ങ​ളെ​ല്ലാം ആ​ക​ര്‍ഷ​ക ഓ​ഫ​റു​ക​ളി​ലാ​ണ് ലു​ലു ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ തു​ണി​ത്ത​ര​ങ്ങ​ളു​ടെ വൈ​വി​ധ്യ​മാ​ർ​ന്ന ആ​ക​ര്‍ഷ​ക ക​ല​ക്ഷ​നാ​ണ് ഫാ​ഷ​ന്‍ സ്റ്റോ​റി​ലു​ള്ള​ത്. പ്ര​മു​ഖ ബ്രാ​ന്‍ഡു​ക​ള്‍ക്ക് മി​ക​ച്ച ഓ​ഫ​റു​ക​ളു​മു​ണ്ട്. ലു​ലു ക​ണ​ക്ടി​ല്‍ സ്‌​പെ​ഷ​ല്‍ ഡി​സ്‌​കൗ​ണ്ടു​ക​ളു​മു​ണ്ട്. ടി.​വി, ലാ​പ്‌​ടോ​പ്, സ്മാ​ര്‍ട്ട്‌​ഫോ​ണ്‍, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​ക്ക് മി​ക​ച്ച ഓ​ഫ​റു​ണ്ട്. ഫു​ഡ് കൗ​ണ്ട​റി​ലും ആ​ക​ര്‍ഷ​ക വി​രു​ന്നാ​ണ് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ഭ​ക്ഷ്യ​വി​ഭ​വ​ങ്ങ​ളും വ്യ​ത്യ​സ്ത രു​ചി​ക്കൂ​ട്ടു​ക​ളും പ​രി​ച​യ​പ്പെ​ടു​ത്തി സ്‌​പെ​ഷ​ല്‍ ഫു​ഡ് കൗ​ണ്ട​റു​മു​ണ്ട്. രാ​ജ്യ​ത്തെ വി​വി​ധ ഭ​ക്ഷ​ണ​രു​ചി​ക​ള്‍ സ്‌​പെ​ഷ​ല്‍ കൗ​ണ്ട​റി​ൽ ആ​സ്വ​ദി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lulubusiness newsindia utsav
News Summary - Lulu 'India Utsav' three more days
Next Story