Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഒ​രു വ​ർ​ഷ​ത്തെ...

ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഷോ​പ്പി​ങ് വാ​ഗ്ദാ​ന​വു​മാ​യി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്

text_fields
bookmark_border
Lulu Hypermarket Free Shopping Offer
cancel

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ല​റാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് കു​വൈ​ത്തി​ലെ വി​ജ​യ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു. വാ​ർ​ഷി​കാ​ഘോ​ഷ​ഭാ​ഗ​മാ​യി ഈ ​മാ​സം 31 വ​രെ രാ​ജ്യ​ത്തെ എ​ല്ലാ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ബോ​ണാ​ൻ​സ ഓ​ഫ​റു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. 10 ഭാ​ഗ്യ​ശാ​ലി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ ഷോ​പ്പി​ങ് അ​വ​സ​ര​മാ​ണ് ആ​ഘോ​ഷ​ത്തി​ൽ പ്ര​ധാ​നം. ഇ​വ​ർ​ക്ക് വ​ർ​ഷം മു​ഴു​വ​നും ഷോ​പ്പി​ങ് ന​ട​ത്താ​വു​ന്ന 1,500 ദീ​നാ​ർ മൂ​ല്യ​മു​ള്ള സൗ​ജ​ന്യ സ​മ്മാ​ന വൗ​ച്ച​റു​ക​ൾ ല​ഭി​ക്കും.

100 ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 100 ദീ​നാ​ർ വീ​ത​മു​ള്ള ഗി​ഫ്റ്റ് വൗ​ച്ച​റു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​രം ഉ​ൾ​പ്പെ​ടെ, മ​റ്റ് അ​തി​ശ​യ​ക​ര​മാ​യ ബോ​ണാ​ൻ​സ ഓ​ഫ​റു​ക​ളും വ​ൻ കി​ഴി​വു​ക​ളും പ്ര​മോ​ഷ​ൻ കാ​ല​യ​ള​വി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഡി​സം​ബ​ർ 31 വ​രെ​യു​ള്ള ഓ​രോ അ​ഞ്ച് ദീ​നാ​ർ പ​ർ​ച്ചേ​സി​നും ന​റു​ക്കെ​ടു​പ്പി​ൽ പ​​ങ്കെ​ടു​ക്കാ​നു​ള്ള കൂ​പ്പ​ൺ ല​ഭി​ക്കും. മൊ​ത്തം 25,000 ദീ​നാ​ർ മൂ​ല്യ​മു​ള്ള സ​മ്മാ​ന​ങ്ങ​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ് ഉ​പ​ഭോ​ക്താ​ക്ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്.

ഷോ​പ്പ​ർ​മാ​ർ​ക്ക് എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും ഫ്ലാ​റ്റ് 50 ശ​ത​മാ​നം കി​ഴി​വും ദി​വ​സ​വും 21 സൂ​പ്പ​ർ ഡീ​ലു​ക​ൾ നേ​ടാ​നു​ള്ള അ​വ​സ​ര​വും ഉ​ണ്ട്. വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ, സ്ത്രീ​ക​ളു​ടെ ബാ​ഗു​ക​ൾ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ 20 ദീ​നാ​ർ വി​ല​യു​ള്ള സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​വ​ർ​ക്ക് 20 ദീ​നാ​ർ വി​ല​യു​ള്ള ഇ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും. വാ​ർ​ഷി​ക ആ​ഘോ​ഷ കാ​ല​യ​ള​വി​ൽ പ്ര​ത്യേ​കം സം​ഘ​ടി​പ്പി​ക്കു​ന്ന ഉ​ത്സ​വ​ങ്ങ​ളി​ൽ പ്രി​യ​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ മി​ക​ച്ച വി​ല​യി​ൽ തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business NewsLulu HypermarketOfferKuwaitMA Yusuf AliOne Year Free Shopping
News Summary - Lulu Hypermarket with one year free shopping offer
Next Story