ലുലു ഹൈപ്പർ മാർക്കറ്റ് ‘ലിവ് ഫോർ ഫ്രീ 2023’ പദ്ധതി മൂന്നാം നറുക്കെടുപ്പ്
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റിന്റെ ‘ലിവ് ഫോർ ഫ്രീ 2023’ പ്രമോഷന്റെ മൂന്നാമത്തെ പ്രതിവാര നറുക്കെടുപ്പ് ലുലു ഹിദ്ദ് ഹൈപ്പർമാർക്കറ്റിൽ നടന്നു. ഫാത്തിമ ബിലാൽ, ആരിഫ്, മുനീർ അബ്ദുൽ ഹുസൈൻ, അബ്ദുറഹ്മാൻ മുഹമ്മദ്, ഹസ്സൻ അൽറോവൈ, അബ്ദുല്ല, ഇസ്മായിൽ, ഡിയോൺ, ഇബ്രാഹിം, സീമിൻ മിർസ എന്നിവർ വിജയികളായി. ഇതുവരെ നറുക്കെടുപ്പിൽ വിജയികളായ 30 പേർക്ക് 45,000 ദിനാറിന്റെ മൂല്യമുള്ള വൗച്ചറുകൾ നൽകി. എല്ലാ ലുലു ഹൈപ്പർമാർക്കറ്റ് പ്രവേശന കവാടങ്ങളിലും ലുലു ഔദ്യോഗിക വെബ്‌സൈറ്റിലും സമൂഹ മാധ്യമങ്ങളിലും വിജയികളുടെ വിശദാംശങ്ങൾ ലഭ്യമാണ്.
ഓരോ അഞ്ച് ദിനാറിന്റെ പർച്ചേസിനും മെഗാ നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. പലചരക്ക് സാധനങ്ങൾ, ഫാഷൻ വസ്ത്രങ്ങൾ തുടങ്ങിയവക്കായി ഒരു വർഷത്തെ കാലാവധിയുള്ള സൗജന്യ വൗച്ചറുകളാണ് ലഭിക്കുന്നത്. സ്കൂൾ സ്റ്റേഷനറി, അൽഹിലാൽ മെഡിക്കൽ കെയർ, ഇപിക്സ് സിനിമയിലെ ടിക്കറ്റുകൾ എന്നിവയും ഫാബിലാൻഡിൽ ഉപയോഗിക്കാനുള്ള കുട്ടികളുടെ വിനോദ വൗച്ചറുകളും ലഭിക്കും. ഏപ്രിൽ 25 വരെയാണ് പദ്ധതി. 150,000 ദിനാറിന്റെ സമ്മാനങ്ങൾ ആകെ ലഭിക്കും.അടുത്ത നറുക്കെടുപ്പ് 12ന് ലുലു ഹൈപ്പർമാർക്കറ്റ് ജുഫെയറിൽ നടക്കും.
‘ലിവ് ഫോർ ഫ്രീ’ നറുക്കെടുപ്പിന് ശേഷം ലുലു ഹൈപ്പർ മാർക്കറ്റ് അധികൃതർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

