Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightസൗദിയിൽ വെൻഡിങ്​ മെഷീൻ...

സൗദിയിൽ വെൻഡിങ്​ മെഷീൻ വഴി എൽ.പി.ജി സിലിണ്ടർ; ലൈസൻസ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി

text_fields
bookmark_border
lpg cylinder
cancel
camera_alt

എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ത​ര​ണ​ത്തി​നു​ള്ള വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ സം​വി​ധാ​നം ഊ​ർ​ജ​മ​ന്ത്രാ​ല​യം

പ​രി​ശോ​ധി​ക്കു​ന്നു

ജി​ദ്ദ: വെ​ൻ​ഡി​ങ്​ മെ​ഷീ​ൻ വ​ഴി എ​ൽ.​പി.​ജി സി​ലി​ണ്ട​ർ വി​ൽ​ക്കാ​ൻ സൗ​ദി ഊ​ർ​ജ മ​ന്ത്രാ​ല​യം​​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ചു തു​ട​ങ്ങി. ലി​ക്വി​ഡ് പെ​ട്രോ​ളി​യം ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ വ​ഴി വി​ത​ര​ണം ചെ​യ്യാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് അ​നു​മ​തി. പാ​ർ​പ്പി​ട, വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യു​ള്ള വാ​ത​ക വി​ത​ര​ണ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ല​ളി​ത​വും എ​ളു​പ്പ​വു​മാ​ക്കാ​നു​ള്ള മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​തോ​ടൊ​പ്പം ലി​ക്വി​ഡ് പെ​ട്രോ​ളി​യം വാ​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ കു​ത്ത​ക നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും ഇ​തി​ന്റെ ഭാ​ഗ​മാ​ണ്.

സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം ന​വീ​ക​രി​ക്കു​ക, ഗ്യാ​സ് വി​ത​ര​ണ​ത്തി​​ന്റെ ല​ഭ്യ​ത​യും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്തു​ക, സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ലൈ​സ​ൻ​സു​ള്ള​വ​രു​ടെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക, സേ​വ​ന​ത്തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ നി​ല​വാ​രം ഉ​യ​ർ​ത്തു​ക, സാ​ങ്കേ​തി​ക​വി​ദ്യ സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ക, ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും (ആ​ക്​​സ​സ​റി​ക​ളും) വി​ൽ​ക്കാ​നു​ള്ള ഔ​ട്ട്‌​ലെ​റ്റു​ക​ൾ വൈ​വി​ധ്യ​വ​ത്ക​രി​ക്കു​ക.

വി​ത​ര​ണം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ സു​ര​ക്ഷ​യും സു​ര​ക്ഷ ആ​വ​ശ്യ​ക​ത​യും പാ​ലി​ക്കു​ക​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളു​ടെ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക, ലി​ക്വി​ഡ് പെ​ട്രോ​ളി​യം വാ​ത​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ക്ഷേ​പം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്നി​വ​യും ഇ​തി​ലൂ​ടെ മ​​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്നു.

വാ​ത​ക​ങ്ങ​ൾ നി​ശ്ചി​ത സ്ഥ​ല​ത്ത്​ എ​ത്തി​ക്കാ​നും ബോ​ട്ടി​ലി​ങ്, സ്​​റ്റോ​റേ​ജ് സൗ​ക​ര്യം ഒ​രു​ക്കാ​നും മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കാ​നും​ നി​ക്ഷേ​പം ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യോ​ഗ്യ​രാ​യ ക​മ്പ​നി​ക​ളി​ൽ​നി​ന്നാ​ണ്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത്. ഗ്യാ​സ് സ്​​റ്റേ​ഷ​നു​ക​ളി​ലും വ​ലി​യ റീ​ട്ടെ​യി​ൽ മാ​ർ​ക്ക​റ്റു​ക​ളി​ലും വെ​ൻ​ഡി​ങ്​ മെ​ഷീ​നു​ക​ൾ സ്ഥാ​പി​ക്കും.

മു​ഴു​സ​മ​യം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് സേ​വ​നം ന​ൽ​കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കാ​ൻ സ്​​മാ​ർ​ട്ട് ഫോ​ൺ ആ​പ്ലി​ക്കേ​ഷ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള​താ​യി​രി​ക്കും മെ​ഷീ​നു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lpg cylinderlicensevending machine
News Summary - LPG cylinder through vending machine-The license was granted
Next Story