Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightമല്യക്കെതിരെ...

മല്യക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​; ഏത്​ നിയമത്തിന്‍റെ അടിസ്​ഥാനത്തിലെന്ന്​ സി.ഐ.സി

text_fields
bookmark_border
മല്യക്കെതിരെ ലുക്കൗട്ട്​ നോട്ടീസ്​; ഏത്​ നിയമത്തിന്‍റെ  അടിസ്​ഥാനത്തിലെന്ന്​ സി.ഐ.സി
cancel

ന്യൂ​ഡ​ൽ​ഹി: കോ​ടി​ക​ളു​ടെ വാ​യ്​​പ​ത്ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ട്ട വ്യ​വ​സാ​യി വി​ജ​യ്​ മ​ല്യ​ക്കെ​തി​രെ 2015 ഒ​ക്​​ടോ​ബ​റി​ലും ന​വം​ബ​റി​ലും സി.​ബി.​ഐ പു​റ​പ്പെ​ടു​വി​ച്ച ലു​ക്കൗ​ട്ട്​​നോ​ട്ടീ​സു​ക​ൾ ഏ​തു നി​യ​മ​ത്തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​​ലാ​ണെ​ന്ന്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്ന്​ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​ൻ (സി.​ഐ.​സി).

ന​വം​ബ​റി​ലെ നോ​ട്ടീ​സി​ൽ മ​ല്യ​യു​ടെ സ​ഞ്ചാ​ര​ത്തെ​ക്കു​റി​ച്ച്​ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ്​ രാ​ജ്യ​ത്തെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തി​നു​മു​മ്പ്​ പു​റ​പ്പെ​ടു​വി​ച്ച നോ​ട്ടീ​സി​ൽ മ​ല്യ രാ​ജ്യം വി​ടു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു നി​ർ​ദേ​ശി​ച്ച​ത്.

2016 മാ​ർ​ച്ചി​ലാ​ണ്​ വി​ജ​യ്​ മ​ല്യ രാ​ജ്യം വി​ട്ട​ത്. എ​ന്നാ​ൽ, ഇ​തേ​ക്കു​റി​ച്ച്​ സി.​ബി.​ഐ​യോ​ട്​ അ​ന്വേ​ഷി​ച്ച പു​ണെ​യി​ലെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ വി​ഹാ​ർ ധ്രു​വി​ന്​ മ​റു​പ​ടി ന​ൽ​കാ​ൻ സി.​ബി.​ഐ ത​യാ​റാ​യി​ല്ല. ഇ​തേ​ത്തു​ട​ർ​ന്ന്​ ഇ​ദ്ദേ​ഹം വി​വ​രാ​വ​കാ​ശ ക​മീ​ഷ​ന്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​ ഉ​ത്ത​ര​വ്.

ആ​ദ്യ ത​വ​ണ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ പു​റ​പ്പെ​ടു​വി​ച്ച​പ്പോ​ൾ മ​ല്യ വി​ദേ​ശ​ത്താ​യി​രു​ന്നു. ഇ​ദ്ദേ​ഹം രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങി​വ​ന്ന​പ്പോ​ൾ ത​ട​യ​ണ​മോ എ​ന്ന്​ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം സി.​ബി.​ഐ​യോ​ട്​ ചോ​ദി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, എം.​പി​യാ​യ മ​ല്യ​യെ അ​റ​സ്​​റ്റ്​​ചെ​യ്യേ​ണ്ടെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ വാ​റ​ൻ​റി​ല്ലെ​ന്നു​മാ​യി​രു​ന്നു സി.​ബി.​ഐ​യു​ടെ മ​റു​പ​ടി. തു​ട​ർ​ന്നാ​ണ്​ ഏ​തു നി​യ​മ​ത്തി​‍െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സെ​ന്ന്​ ചോ​ദി​ച്ച്​ വി​ഹാ​ർ ധ്രു​വ്​ സി.​ബി.​ഐ​യെ സ​മീ​പി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vijay mallyaLookout noticeCIC
Next Story