Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അംബാനിക്കും കുടുംബത്തിനും ഫോണിൽ വധഭീഷണി; റിലയൻസ് ആശുപത്രി സ്ഫോടനത്തിൽ തകർക്കുമെന്ന്

text_fields
bookmark_border
അംബാനിക്കും കുടുംബത്തിനും ഫോണിൽ വധഭീഷണി; റിലയൻസ് ആശുപത്രി സ്ഫോടനത്തിൽ തകർക്കുമെന്ന്
cancel

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനിക്കും കുടുംബത്തിനും ഫോണിൽ വധഭീഷണി. മുംബൈയിലെ സർ എച്ച്.എൻ റിലയന്‍സ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാൻഡ് ലൈനിൽ ബുധനാഴ്ച ഉച്ചയോടെയാണ് അജ്ഞാതന്റെ ഭീഷണി സന്ദേശം എത്തിയത്.

റിലയന്‍സ് ആശുപത്രി കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണി സന്ദേശത്തിലുണ്ടായിരുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ അകാശ്, ആനന്ദ് എന്നിവര്‍ക്കെതിരെ ഫോണിൽ വധഭീഷണി മുഴക്കിയതായി പൊലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ ഡി.ബി മാര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

റിലയൻസ് ആശുപത്രിയുടെ ലാൻഡ്‌ലൈൻ നമ്പറിലേക്ക് ബുധനാഴ്ച ഉച്ചക്ക് 12.57ന് ഒരു അജ്ഞാത നമ്പറിൽനിന്ന് ഫോൺ കോൾ വന്നതായും ആശുപത്രി കെട്ടിടം സ്ഫോടനത്തിൽ തകർക്കുമെന്നും അംബാനി കുടുംബത്തിലെ ചിലരുടെ പേരിൽ ഭീഷണി മുഴക്കിയതായും പൊലീസ് പറയുന്നു. കഴിഞ്ഞ ആഗസ്റ്റിലും മുംബൈ റിലയന്‍സ് ആശുപത്രിയില്‍ സമാനരീതിയിലുള്ള ഭീഷണി സന്ദേശം ലഭിച്ചിരുന്നു.

മുകേഷ് അംബാനിക്കെതിരേ വധഭീഷണി മുഴക്കിയുള്ള ഫോണ്‍കോളുകളാണ് വന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഭീഷണി മുഴക്കിയ ആളെ മുംബൈയില്‍നിന്ന് പിടികൂടിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Life Threat Issued to Mukesh Ambani And Family In Call to Reliance Hospital
Next Story