Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightഗിഫ്​റ്റ്​ കാർഡുമായി...

ഗിഫ്​റ്റ്​ കാർഡുമായി എൽ.ഐ.സി

text_fields
bookmark_border
ഗിഫ്​റ്റ്​ കാർഡുമായി എൽ.ഐ.സി
cancel

മുംബൈ: എൽ.ഐ.സി കാർഡ്​ സർവീസ്​ ഗിഫ്​റ്റ്​ കാർഡ്​ പുറത്തിറക്കുന്നു. ഐ.ഡി.ബി.ഐ ബാങ്കുമായി സഹകരിച്ച്​ റൂപേ പ്ലാറ്റ്​ഫോമിലാണ്​ ഷാഗുൻ എന്ന്​ പേരിട്ടിരിക്കുന്ന ഗിഫ്​റ്റ്​ കാർഡ്​ പുറത്തിറക്കുന്നത്​. പണരഹിത ഇടപാടുകൾ പ്രോൽസാഹിപ്പിക്കുന്നതി​െൻറ ഭാഗമായാണ്​ നടപടിയെന്ന്​ എൽ.ഐ.സി കാർഡ്​സ്​ വിശദീകരിച്ചു.

ആദ്യഘട്ടത്തിൽ എൽ.ഐ.സിയുടേയും സഹ കമ്പനികളുടേയും ഔദ്യോഗിക ആവശ്യങ്ങൾക്കായിരിക്കും ഗിഫ്​റ്റ്​ കാർഡ്​ ഉപയോഗിക്കുക. 500 മുതൽ 10,000 രൂപ വരെ ഗിഫ്​റ്റ്​ കാർഡിൽ നൽകാം. മൂന്ന്​ വർഷത്തിനിടയിൽ നിരവധി തവണ ഗിഫ്​റ്റ്​ കാർഡ്​ ഉപയോഗിക്കാമെന്നും എൽ.ഐ.സി അറിയിച്ചു.

റുപേയുടെ പിന്തുണയുള്ളതിനാൽ രാജ്യത്തെ ലക്ഷകണക്കിന്​ വ്യാപാര സ്ഥാപനങ്ങളിലും നിരവധി ഇ-കോമേഴസ്​ വെബ്​സൈറ്റുകളിലും കാർഡ്​ ഉപയോഗിക്കാം. പെട്രോൾ പമ്പ്​, റസ്​റ്ററൻറുകൾ, ജ്വല്ലറി തുടങ്ങി എല്ലായിടത്തും കാർഡ്​ ഉപയോഗിച്ച്​ പർച്ചേസ്​ ചെയ്യാം. യൂട്ടലിറ്റി ബിൽ പേയ്​മെൻറിനും എയർ, റെയിൽ, ബസ്​ ടിക്കറ്റ്​ ബുക്കിങ്ങിനും കാർഡ്​ ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LICGift Card
News Summary - LIC Cards launches RuPay prepaid gift card 'Shagun'
Next Story