Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മാസ്​ക്​ അല്ലേ ലിപ്​സ്​റ്റിക്​ വേണ്ട, ഐലൈനർ മതി -കോസ്​മെറ്റിക്​സ്​ വിപണിയിലും കോവിഡി​െൻറ സ്വാധീനം​
cancel
Homechevron_rightBusinesschevron_rightBiz Newschevron_rightമാസ്​ക്​ അല്ലേ...

മാസ്​ക്​ അല്ലേ ലിപ്​സ്​റ്റിക്​ വേണ്ട, ഐലൈനർ മതി -കോസ്​മെറ്റിക്​സ്​ വിപണിയിലും കോവിഡി​െൻറ സ്വാധീനം​

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19നെ തുടർന്ന്​ മാസ്​ക്​ ദൈനംദിന ജീവിതത്തി​െൻറ ഭാഗമായതോടെ മാറിമറിഞ്ഞത്​ സൗദ്ധര്യവർധക വസ്​തുക്കളുടെ വിപണിയും. ഒരു വർഷത്തിനിടെ ലിപ്​സ്​റ്റിക്കി​െൻറ വിൽപ്പനയിൽ വൻ ഇടിവാണ്​ സംഭവിച്ചതെങ്കിൽ ഐ ലൈനറി​െൻറ വിൽപ്പനയിൽ വൻ ഉയർച്ചയായിരുന്നു.

മാസ്​ക്​ ധരിക്കുന്നതോടെ ചുണ്ടുകൾ മറയ്​ക്കുന്നതാണ്​ പ്രധാന കാരണം. ലിപ്​സ്​റ്റിക്​ തെരഞ്ഞെടുക്കുന്ന രീതിയും മാറി. സാധാരണ നിറത്തിന്​ പ്രധാനം നൽകി തിളങ്ങുന്ന ലിപ്​സ്​റ്റിക്​ തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇപ്പോൾ നേർത്ത നിറത്തിലുള്ള ലിപ്​സ്​റ്റിക്കുകളി​േലക്ക്​ ഉപഭോക്താക്കൾ മാറിയതായും സൗന്ദര്യ വർധക വസ്​തുക്കളുടെ നിർമാണ കമ്പനികൾ പറയുന്നു.

'മേക്ക്​ അപ്പ്​ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിൽപ്പന ലിപ്​സ്​റ്റിക്കിനായിരുന്നു. കോവിഡ്​ വന്നതോടെ വിൽപ്പന കുത്തനെ ഇടിഞ്ഞു. എന്നാൽ കാജൽ, ഐ ലൈനർ, മസ്​കാര തുടങ്ങിയവ കുതിച്ചുകയറി' -ഇകൊമേഴ്​സ്​ ഭീമൻമാരായ ആമസോണി​െൻറ ബ്യൂട്ടി വിഭാഗം തലവൻ മൃൺമയ്​ മെഹ്​ത പറയുന്നു.

'മേക്ക്​ അപ്പ്​ വിഭാഗത്തിൽ കുറെയധികം ഉൽപ്പന്നങ്ങൾ ഉണ്ടെങ്കിലും കോവിഡ്​ വന്നതോടെ ചുണ്ടുമായി ബന്ധപ്പെട്ട ഉൽപ്പന്നങ്ങളുടെ വിൽപ്പന ഇടിയുകയും കണ്ണ്​, നഖം തുടങ്ങിയവക്കാവശ്യമായ ഉൽപ്പന്നങ്ങള​ുടെ വിൽപ്പന ഉയരുകയും ചെയ്​തു' -നൈക്ക കോസ്​മെറ്റിക്​സ്​ വക്താവ്​ പറഞ്ഞു.

ലോക്​ഡൗൺ കാലത്ത്​ സൗന്ദര്യ വർധക വസ്​തുക്കളുടെ വിപണി കുത്തനെ ഇടിഞ്ഞിരുന്നു. ആളുകൾ പുറത്തിറങ്ങാതായതോടെ മേക്ക്​അപ്പ്​ ഉൽപ്പന്നങ്ങൾ ഉപ​േയാഗിക്കാതെ വരികയായിരുന്നു. എന്നാൽ ലോക്​ഡൗണിന്​ ശേഷം ഈ വിപണി അതിവേഗം തിരിച്ചുവന്നു. കോവിഡ്​ കാലത്ത്​ കണ്ണ്​, നഖം തുടങ്ങിയവക്കാവശ്യമായ ഉൽപ്പന്നങ്ങളുടെ വിപണി ലിപ്​സ്​റ്റിക്​ വിപണിയേക്കാൾ വേഗത്തിൽ തിരിച്ചുവന്നതായി ഹിന്ദ​ുസ്​ഥാൻ യുനിലിവറും പറയുന്നു.

സൗന്ദര്യ വർധക വസ്​തു വിൽപ്പനയിൽ ഇന്ത്യ ഒരു പ്രധാന വിപണിയാണ്​. പരസ്യവിപണിയും സജീവമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:makeup​Covid 19lipstickeyeliner
Next Story