Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightBusinesschevron_rightBiz Newschevron_rightകെ.എസ്​.എഫ്​.ഇ ഭദ്രത...

കെ.എസ്​.എഫ്​.ഇ ഭദ്രത ചിട്ടി: മെഗാസമ്മാനം കാർ എ.പി. ബിനിലിന്​

text_fields
bookmark_border
KSFE Bhadratha chitty
cancel
camera_alt

കെ.എസ്​.എഫ്​.ഇ ഭദ്രത 2021 ചിട്ടിയിലെ മെഗാസമ്മാന നറുക്കെടുപ്പ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്​ഘാടനം ചെയ്യുന്നു

കോട്ടയം: വൻ പലിശ വാഗ്​ദാനം ചെയ്ത്​ നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങൾ അധികകാലം ​ നിലനിൽക്കില്ലെന്ന്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര അംഗീകാരമുണ്ടെന്ന്​ അവകാശപ്പെട്ട്​ നിധി കമ്പനികളെന്ന പേരിൽ പതിനാലും പതിനഞ്ചും ശതമാനം പലിശ വാഗ്​ദാനം ചെയ്ത്​ സ്ഥാപനങ്ങൾ രംഗത്തെത്തുന്നുണ്ട്​.

ഇത്രയും ഉയർന്ന പലിശ നൽകി അധികകാലം ഇവർക്ക്​ മുന്നോട്ടുപോകാനാകില്ല. ഉയർന്ന പലിശ വാഗ്​ദാനം ചെയ്യുമ്പോൾതന്നെ ഇത്​ മനസ്സിലാകും. എന്നാൽ, ഇതിൽ വിശ്വസിച്ച്​ വിദ്യാസമ്പന്നർ അടക്കം പണം നിക്ഷേപിക്കുകയാണ്​. കെ.എസ്​.എഫ്​.ഇ ഭദ്രത 2021 ചിട്ടിയിലെ മെഗാസമ്മാന നറുക്കെടുപ്പ്​ ​കോട്ടയത്ത്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വലിയ ബിസിനസുകാർ വരെ കെ.എസ്​.എഫ്​.ഇ ചിട്ടിയിൽ ചേരുന്ന സാഹചര്യമുണ്ട്​. ഇത്​ സ്ഥാപനത്തിന്‍റെ വിശ്വാസ്യതയാണ്​ കാട്ടുന്നത്​. ഇത്തരത്തിൽ വിശ്വസനീയമായ കൂടുതൽ ധനകാര്യസ്ഥാപനങ്ങൾ സംസ്ഥാനത്ത്​ ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ കെ.എസ്​.എഫ്​.ഇ ഭദ്രത 2021ചിട്ടിയിലെ മെഗാസമ്മാന നറുക്കെടുപ്പും മന്ത്രി നിർവഹിച്ചു. മെഗാസമ്മാന ടാറ്റാ നെക്​സോൺ ഇലക്​ട്രിക്​ കാർ എറണാകുളം കാക്കനാട്​ ശാഖയിലെ വരിക്കാരനായ എ.പി. ബിനിലിന്​ ലഭിച്ചു. രണ്ടാം സമ്മാനമായ സ്കൂട്ടറുകളുടെ നറുക്കെടുപ്പും ചടങ്ങിൽ നടന്നു. കെ.എസ്​.എഫ്​.ഇ ചെയർമാൻ കെ.വരദരാജൻ അധ്യക്ഷത വഹിച്ചു.

മാനേജിങ്​ ഡയറക്ടർ വി.പി. സുബ്രഹ്​മണ്യൻ, കോട്ടയം മുനിസിപ്പൽ കൗൺസിലർ സിൻസി പാറേൽ, എസ്​.വിനോദ്​, രാജ്​ കപൂർ, എൻ.എസ്​. ലിലി എന്നിവർ സംസാരിച്ചു. നറുക്കെടുപ്പിലെ മറ്റ്​ സമ്മാനാർഹരുടെ പേരുവിവരങ്ങൾ ശാഖകളിൽ ലഭിക്കുമെന്ന്​ കെ.എസ്​.എഫ്​.ഇ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KSFEBhadratha chitty
News Summary - KSFE Bhadratha chitty: Mega Prize Car AP Binil
Next Story