ഒമ്പതാം വാർഷികമാഘോഷിച്ച് കൊച്ചി ലുലു മാൾ; ആവേശം പകർന്ന് ശ്രീശാന്തും മഞ്ജു വാര്യരും
text_fieldsകൊച്ചി ലുലു മാളിന്‍റെ ഒമ്പതാം വാർഷികാഘോഷ പരിപാടികൾ ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത്, നടി മഞ്ജു വാര്യർ, സംവിധായകൻ മധു വാര്യർ എന്നിവർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ഒമ്പതാം വാർഷികത്തിൽ ഉപഭോക്താക്കൾക്കായി വേറിട്ട ആഘോഷമൊരുക്കി ലുലു മാൾ. മാളിൽ നടന്ന ആഘോഷ ചടങ്ങിന് ആവേശം പകർന്ന് മലയാളത്തിന്‍റെ സ്വന്തം നടി മഞ്ജു വാര്യർ, ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് എന്നിവരെത്തി.
ഇരുവരും ചേർന്ന് കേക്ക് മുറിച്ചു. സംവിധായകൻ മധു വാര്യർ, കാമറാമാൻ സുകുമാർ തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ ശ്രീശാന്തിനെ ആദരിച്ചു. വിരമിക്കൽ വാർത്തക്ക് ശേഷം ആദ്യമായി പൊതുമധ്യത്തിലെത്തിയ ശ്രീശാന്ത് വികാരധീനനായപ്പോൾ മാളിലെത്തിയ ഒരോരുത്തരും കൈയടിയോടെ താരത്തിന് പിന്തുണ നൽകി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്നു മാത്രമാണ് വിരമിച്ചിട്ടുള്ളൂ എന്നും കളി ഇനിയും ഏറെ ബാക്കി ഉണ്ടെന്നുമായിരുന്നു ശ്രീയുടെ വാക്കുകൾ. കൊച്ചിയിലെ ലുലു മാൾ തന്‍റെ വീടിന് സമീപമാണെന്ന് എവിടെപ്പോയാലും അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്‍റെ ഭാഗ്യ നമ്പർ ഒമ്പത് ആണെന്നും ലുലുമാളിന്‍റെ ഒമ്പതാം വാർഷികത്തിൽ അതിഥിയായി എത്താൻ സാധിച്ചത് അതുകൊണ്ട് തന്നെ സന്തോഷം ഉണ്ടാക്കുന്നുവെന്നും ശ്രീ പറഞ്ഞു. കൊച്ചിയുടെ മുഖമുദ്രയായി മാറിയ മാളിന് മഞ്ജു വാര്യർ അഭിനന്ദനങ്ങൾ നേർന്നു. താൻ നായികയാവുന്ന ലളിതം സുന്ദരം എന്ന പുതിയ സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഒപ്പമാണ് മഞ്ജു വേദിയിലെത്തിയത്. പുതിയ സിനിമയുടെ വിശേഷങ്ങൾ നടി സദസ്സുമായി പങ്കുവെച്ചു. ആഘോഷ പരിപാടി സംഗീത സാന്ദ്രമാക്കി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവും പിന്നണി ഗായകനുമായ സൂരജ് സന്തോഷിന്‍റെ ബാന്‍ഡ് അവതരിപ്പിച്ച സംഗീത നിശ അരങ്ങേറി.
ചടങ്ങിൽ മാളിലെ ക്രിസ്മസ് -ഷോപ് ആൻഡ് വിൻ നറുക്കെടുപ്പിലെ വിജയിക്ക് കാർ സമ്മാനിച്ചു. ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആൻഡ് ഡയറക്ടർ എം.എ. നിഷാദ്, ലുലു മാൾ ബിസിനസ് ഹെഡ്സ് ഷിബു ഫിലിപ്സ്, സി.ഒ.ഒ രജിത് രാധാകൃഷ്ണൻ, സി.എഫ്.ഒ സതീഷ് കുറുപ്പത്ത്, ലുലുമാൾ കോമേഴ്ഷ്യൽ മാനേജർ സാദിഖ് കാസിം, പ്രോജക്ട് ഡയറക്ടർ ബാബു വർഗീസ്, ലുലു ഗ്രൂപ്പ് ഇന്ത്യ മീഡിയ കോഓർഡിനേറ്റർ എൻ.ബി. സ്വരാജ്, ലുലു ഫൺട്യൂറ ഡയറക്ടർ അംബികാപതി, ലുലു ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ സുധീഷ് നായർ, ലുലു മാൾ മാനേജർ ഹരി സുഹാസ്, ലുലു ഗ്രൂപ്പ് ആർക്കിടെക്ട് കെ.വി. പ്രസൂൺ, എച്ച്.ആർ മാനേജർ കെ.പി. രാജീവ് എന്നിവർ ആഘോഷ ചടങ്ങിൽ പങ്കെടുത്തു.
ഒമ്പത് വർഷത്തിനിടെ 16 കോടി ഉപഭോക്താക്കളാണ് മാള്‍ സന്ദര്‍ശിച്ചത്. അഞ്ച് വർഷത്തിനിടെ 10 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളും അരലക്ഷം വിദേശ വിനോദ സഞ്ചാരികളും മാളിലെത്തി. രണ്ട് വര്‍ഷം മാത്രം അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ അടക്കം 50 സ്റ്റോറുകള്‍ മാളില്‍ തുറന്നു. ഇതില്‍ മാംഗോ, നൈക്ക ലക്‌സ്, അര്‍മാനി എക്‌സ്‌ചേഞ്ച്, കളക്ടീവ്, ലിവൈസ് റെഡ്‌ലൂപ്, റിതുകുമാര്‍, എം.എ.സി, ബോംബെ സ്‌റ്റോര്‍, ഫണ്‍ട്യൂറ, സ്റ്റാര്‍ ബക്‌സ് ഉള്‍പ്പെടെ 20 ബ്രാന്‍ഡുകള്‍ കേരളത്തില്‍ ആദ്യമായാണെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

