Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിക്ഷേപമുണ്ട്, സംരംഭങ്ങളില്ല പ്രവാസിപ്പണം ‘വരുമാനം’ മാത്രമായി ചുരുങ്ങുന്നുവെന്ന്​ പഠനം

text_fields
bookmark_border
2,16,893 കോ​ടി പ്ര​തി​വ​ർ​ഷ വ​ര​വ്; സം​ര​ഭ​മാ​കു​ന്ന​ത് തു​ച്ഛ​മാ​യ തു​ക
Indian Rupee
cancel

തിരുവനന്തപുരം: കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസിപ്പണം കേവലം കുടുംബങ്ങൾക്കുള്ള ‘വരുമാനം’ എന്നതിനപ്പുറം ഉൽപാദനപരമായ ‘മൂലധനമായി’മാറുന്നില്ലെന്ന് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠനം. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവാസിപ്പണവും സംസ്ഥാനത്തെ നിക്ഷേപവും മുൻനിർത്തി തയാറാക്കിയ ‘ഇക്കണോമി ആൻഡ് ഫിസ്കൽ വാച്ച്’ റിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. ഇന്ത്യയിലെ ആകെ പ്രവാസി നിക്ഷേപത്തിന്റെ ഏകദേശം 21 ശതമാനവും കേരളത്തിലാണ്. ജനസംഖ്യാനുപാതികമായി നോക്കിയാൽ, കേരളത്തിലെ ഓരോ വ്യക്തിക്കും പ്രതിവർഷം ശരാശരി 60,000 എന്ന നിരക്കിൽ പ്രവാസി പണം ലഭിക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നടന്ന മൈഗ്രേഷൻ സർവേ പ്രകാരം പ്രതിവർഷം സംസ്ഥാനത്തേക്കെത്തുന്നത് 2,16,893 കോടി രൂപയുടെ പ്രവാസി വരുമാനമാണ്. ഇത് സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനത്തിന്റെ 23.2 ശതമാനത്തോളം വരും. പക്ഷേ ഈ പണം ബാങ്ക് നിക്ഷേപങ്ങൾ, ഭൂമി വാങ്ങൽ, വീട് നിർമ്മാണം-നവീകരണം, നിത്യനിദാന-സേവന ചെലവുകൾ എന്നിങ്ങനെ വിനിയോഗിക്കപ്പെടുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. സംരംഭങ്ങൾ, വ്യവസായശാലകൾ, പ്ലാന്റുകൾ എന്നിവയിലേക്ക് അഞ്ച് ശതമാനത്തിൽ താഴെ തുക മാത്രമേ എത്തുന്നുള്ളൂ.

നോർക്ക, ലോക കേരള സഭ, വിവിധ നിക്ഷേപ ഏജൻസികൾ തുടങ്ങി മറ്റ് സംസ്ഥാനങ്ങൾക്കൊന്നും അവകാശപ്പെടാനില്ലാത്തത്ര ശക്തമായ സംവിധാനങ്ങൾ സംസ്ഥാനത്തിനുണ്ടെങ്കിലും പ്രവാസി സമ്പത്തിനെ സംരംഭങ്ങളിലേക്കെത്തിക്കാൻ സാധിച്ചിട്ടില്ല. പ്രവാസി സമ്പാദ്യത്തെ സംരംഭക മൂലധനമാക്കി മാറ്റാൻ സഹായിക്കുന്ന സാമ്പത്തിക ഉപകരണങ്ങളോ ലാഭകരമായ വ്യവസായ പദ്ധതികളോ മതിയായ അളവിൽ രൂപപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നതാണ് ഇതിനുള്ള പ്രധാന കാരണം.

2026 മാർച്ചിലെ കണക്കുപ്രകാരം കേരളത്തിലെ വാണിജ്യ ബാങ്കുകളിൽ 10.63 ലക്ഷം കോടി രൂപയുടെ നിക്ഷേപമുണ്ട്. എന്നാൽ വിതരണം ചെയ്ത വായ്പ 7.75 ലക്ഷം കോടി രൂപ മാത്രമാണ്. പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന ആകെ നിക്ഷേപത്തിന്റെ എത്ര ശതമാനം വായ്പയായി അനുവദിച്ചുവെന്നതിന്‍റെ സൂചകമായ സി.ഡി റേഷ്യോ (ക്രെഡിറ്റ് ഡിപ്പോസിറ്റ് റേഷ്യോ) കേരളത്തിൽ 72.9 ശതമാനമാണ്. ദേശീയ ശരാശരിയാകട്ടെ 81.4 ശതമാനവും.

അതായത് പ്രവാസികളിലൂടെ ബാങ്കുകളിൽ കുന്നുകൂടുന്ന നിക്ഷേപത്തിന്റെ വലിയൊരു പങ്ക് കേരളത്തിന് പുറത്തുള്ള വായ്പകൾക്കായി ബാങ്കുകൾ വഴിതിരിച്ചുവിടുകയാണെന്ന വിമർശനവും റിപ്പോർട്ട് മുന്നോട്ടുവെക്കുന്നു.

പ്രവാസി നിക്ഷേപങ്ങൾ ബാങ്ക് നിക്ഷേപങ്ങളായി പുറത്തേക്ക് പോകുന്നതിന് പകരം, സംസ്ഥാനത്തിന്റെ വ്യവസായങ്ങൾ, വലിയ അടിസ്ഥാന സൗകര്യ വികസനങ്ങൾ, വിജ്ഞാന സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നേരിട്ട് പങ്കാളികളാക്കാൻ കഴിയുന്ന ‘റിസ്ക് ക്യാപിറ്റൽ’ സംവിധാനങ്ങൾ സർക്കാർ രൂപവത്കരിക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala Remittances Rarely Fund Businesses
Next Story